താനാ സെർന്ത കൂട്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എൻ. ജി. കെ. ആരാധകർ ഏറെ പ്രതീക്ഷ വച്ച് പുലർത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെൽവ രാഘവനാണ്. സൂപ്പർ താരം ധനുഷിന്റെ സഹോദരൻ കൂടിയായ അദ്ദേഹം ധനുഷിനെ നായകനാക്കി മയക്കം എന്ന, യാരടി നീ മോഹിനി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പുതുചിത്രം എൻ. ജി. കെ യുടേതായി ഒരു ചിത്രമാത്രമാണ് ഇതുവരെയും പുറത്ത് വന്നിട്ടുള്ളത്. കമ്മ്യുണിസ്റ് ചരിത്ര നേതാക്കന്മാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രമായിരുന്നു മുൻപ് പുറത്ത് വന്നത്. എന്നാൽ ചിത്രം കമ്മ്യുണിസവും നാട്ടിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചർച്ചയാക്കുന്നതെന്ന വാർത്തകൾ മുൻപ് തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്.
സൂര്യ മുണ്ട് ഉടുത്ത് സ്റ്റൈലിഷ് ലുക്കിൽ നടന്നു വരുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൂര്യയുടെ ഈ തനിനാടൻ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് കടന്നു എന്ന വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു. പ്രേമത്തിലൂടെ താരമായി മാറിയ സായ് പല്ലവിയും തെന്നിന്ത്യൻ സൂപ്പർ താരം രാകുൽ പ്രീത് സിംഗുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഉടൻ തന്നെ സൂര്യ മോഹൻലാലിനൊത്ത് ചെയ്യുന്ന പുതിയ ചിത്രത്തിനായി ലണ്ടനിലേക്ക് പോകും. നവംബർ 7ഓടെയായിരിക്കും എൻ. ജി. കെ തീയേറ്ററുകളിലേക്ക് എത്തുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.