തമിഴിലും മലയാളത്തിലും വളരെ അധികം ആരാധകരുള്ള നടനാണ് സുര്യ. അപാരമായ നടനവും നൃത്തവുമാണ് സൂര്യയെ മറ്റുള്ള നടന്മാരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. വാരണം ആയിരം, അയന്‍ അങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സൂര്യയുടെ കരിയറില്‍ ഉണ്ടായിട്ടുണ്ട്, മാത്രമല്ല ഇവയില്‍ പലതും തമിഴില്‍ തന്നെ പുതിയ പരീക്ഷണങ്ങള്‍ ആയിരുന്നു. സൂര്യയുടെ അടുത്ത റിലീസായ താനാ സെറെന്ത കൂട്ടം എന്ന ചിത്രത്തിന്റെ അവസാന ഘട്ട മിനുക്കുപണികൾ നടക്കുകയാണ്. ഇതുകൂടാതെ സൂര്യ നിര്‍മ്മിക്കുന്ന കാർത്തിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രവും ഉടൻ ആരംഭിക്കും.
പക്ഷെ ഇപ്പോൾ ആരാധകരെ പുളകം കൊള്ളിക്കുന്ന മറ്റൊരു വാർത്ത സൂര്യയുടെ 36ാമത് ചിത്രം ഒരുങ്ങുന്നു എന്നതാണ്. ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ തന്നെ ഹിറ്റ് സംവിധായകനായ സെൽവരാഘവനാണ്. കാതൽ കൊണ്ടെയ്ൻ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് സെൽവരാഘവൻ സംവിധാന രംഗത്തേക്ക് വന്നത്. ശേഷം ആയിരത്തിൽ ഒരുവൻ, മയക്കം എന്നാ എന്നിങ്ങനെ ഒട്ടനവധി നല്ല ചിത്രങ്ങളും ചെയ്തു. ഇത്രെയും കഴിവുള്ള ഒരു സംവിധായകനും നടനും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷ കൂടുകയാണ്.
അടുത്ത ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോ അറിയാൻ സാധിക്കുന്നത്. കാർത്തി നായകനാവുന്ന ചിത്രമായ തീരൻ അധികാരം ഒൻറ് എന്ന ചിത്രത്തിൽ ഇപ്പോ അഭിനയിച്ചുകൊണ്ടിരിക്കുന്ന രാകുൽ പ്രീത് സിംഗ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം എന്ന് പറയപ്പെടുന്നു. ചിത്രം അടുത്ത വർഷം ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തും.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.