തമിഴ് സൂപ്പർതാരം സൂര്യ നായകനായ കങ്കുവ എന്ന ബ്രഹ്മാണ്ഡ ചിത്രം നവംബർ പതിനാലിനാണ് ആഗോള റിലീസായി എത്തിയത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവും ഏറ്റവും വലിയ റിലീസുമായി എത്തിയ ഈ ചിത്രം മോശം പ്രേക്ഷക പ്രതികരണമാണ് നേടിയത്. അതോടെ ചിത്രം തീയേറ്ററുകളിൽ വമ്പൻ പരാജയമായി മാറുകയും ചെയ്തു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയ ചിത്രമായും കങ്കുവ മാറി.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് സംസാരിക്കവെ കങ്കുവയുടെ നിർമ്മാതാവ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നടൻ സൂര്യയെ ഉന്നം വെച്ച് രണ്ട് പ്രമുഖ നടന്മാരുടെ ആരാധകരും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നതായി ആണ് കങ്കുവയുടെ നിർമ്മാതാക്കളിൽ ഒരാളായ ജി ധനഞ്ജയൻ പറയുന്നത്. മറ്റ് താരങ്ങളുടെ ആരാധകർ സൂര്യയെ ടാർഗറ്റ് ചെയ്യുന്നതായി താൻ 2014 ൽ പറഞ്ഞിരുന്നു എന്നും, ഇപ്പോൾ രണ്ട് രാഷ്ട്രീയ പാർട്ടികളും ആ കൂട്ടത്തിൽ ചേർന്നു എന്നും അദ്ദേഹം പറയുന്നു.
അദ്ദേഹം ഇനിയും ഉയരങ്ങളിലേക്ക് എത്തരുത് എന്നതാണ് അവരുടെ ആവശ്യം എന്നും ധനഞ്ജയൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സമീപകാലത്തുള്ള ചില സൂര്യ ചിത്രങ്ങളിൽ സംസാരിച്ച വിഷയം അവർക്കെതിരായി തോന്നിയത് മൂലമാണ് രാഷ്ട്രീയ പാർട്ടികൾ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നത് എന്നാണ് നിർമ്മാതാവ് പറയുന്നത്.
ശിവ സംവിധാനം ചെയ്ത കങ്കുവയിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തിയത്. സ്റ്റുഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ബോബി ഡിയോൾ, ദിശ പട്ടാണി എന്നിവരും വേഷമിട്ടു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.