തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഈ അഭിനയ പ്രതിഭക്ക് ആശംസകൾ നൽകി കൊണ്ട് മുന്നോട്ട് വരികയാണ്. ഈ ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടിക്കൊണ്ടാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് സൂര്യയുടെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രമായ കങ്കുവയുടെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. 350 കോടി രൂപ ബഡ്ജറ്റിൽ ശിവ ഒരുക്കുന്ന 2 ഭാഗങ്ങളുള്ള ഈ പീരിയഡ് ആക്ഷൻ ഡ്രാമ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന സൂചനയാണ് ഗ്ലിമ്പ്‌സ് വീഡിയോ തരുന്നത്.
വെട്രി പളനിസാമി ഒരുക്കിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ദേവി ശ്രീ പ്രസാദിന്റെ ത്രസിപ്പിക്കുന്ന സംഗീതവുമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. അമ്പരപ്പിക്കുന്ന ഗംഭീര ലുക്കിലാണ് സൂര്യ ഈ ചിത്രത്തിലെത്തുന്നത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിഎഫ്എക്‌സ് നിലവാരമാണ് ഈ വീഡിയോയുടെ മറ്റൊരു മികവ്. ഇതിലെ സൂര്യയുടെ ഡയലോഗും വൈറലായിക്കഴിഞ്ഞു. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കങ്കുവ വീഡിയോയുടെ ദൃശ്യ മികവാണ്. മലയാളി എഡിറ്റർ നിഷാദ് യൂസഫ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
സ്റ്റുഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 10 ഭാഷകളിലാണ് റിലീസ് ചെയ്യുക. ഇംഗ്ലീഷ് ഉൾപ്പെടെ 6 ഭാഷകളിൽ റിലീസ് ചെയ്ത ഇതിന്റെ ഗ്ലിമ്പ്‌സ് വീഡിയോ ഇതിനോടകം 7 മില്യൻ കാഴ്ചക്കാരെയും 5 ലക്ഷത്തോളം ലൈക്ക്‌സും യൂട്യൂബിൽ നിന്ന് നേടിക്കഴിഞ്ഞു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.