തമിഴിലെ നടിപ്പിൻ നായകനായ സൂര്യ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ഒരു നടനെന്ന നിലയിൽ മാത്രമല്ല ഒരു വ്യക്തിയെന്ന നിലയിലും ജനങ്ങളുടെ മനസ്സിലിടം നേടിയ ആളാണ് അദ്ദേഹം. താൻ നടത്തുന്ന വ്യത്യസ്ത ഫൗണ്ടേഷനുകൾ വഴി കുട്ടികൾക്ക് വിദ്യാഭ്യാസവും അതുപോലെ പാവപ്പെട്ടവർക്ക് ഒട്ടേറെ സഹായങ്ങളുമെത്തിക്കുന്ന സൂര്യ തന്റെ ആരാധകർക്ക് എന്തെങ്കിലും ആവശ്യം വരുമ്പോഴും ഓടിയെത്തുന്ന താരമാണ്. ഇപ്പോഴിതാ അപകടത്തില്‍ മരിച്ച തന്റെ ഒരു ആരാധകന്റെ കുടുംബത്തിന് വീട്ടിലെത്തി സഹായം ചെയ്തിരിക്കുകയാണ് സൂര്യ. സൂര്യ ഫാന്‍സ് നമ്മക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജഗദിഷിന്റെ കുടുംബത്തിലാണ് സൂര്യ വന്നതും തന്റെ സഹായങ്ങൾ നൽകിയതും. സൂര്യ ജഗദിഷിന്റെ വീട്ടില്‍ എത്തുകയും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അര മണിക്കൂറോളം ജഗദിഷിന്റെ കുടുംബത്തിനൊപ്പം സമയം ചിലവിട്ട സൂര്യ, ജഗദീഷിന്റെ ഭാര്യക്ക് ജോലിയും അതുപോലെ മകള്‍ ഇനിയയുടെ പഠനം പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുമെന്നും ഉറപ്പു നൽകിയാണ് മടങ്ങിയത്. ഈ അടുത്തിടെ, ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി നിർമ്മിച്ച വീടുകൾ മൽസ്യത്തൊഴിലാളികൾക്കു സൗജന്യമായി നൽകിയും സൂര്യ ശ്രദ്ധ നേടിയിരുന്നു. സൂര്യ തന്നെയാണ് ആ ചിത്രം നിർമ്മിക്കുന്നതും. വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ ആണ് സൂര്യ അഭിനയിക്കുന്ന മറ്റൊരു ചിത്രം. ഇത് കൂടാതെ സുധ കൊങ്കര ചിത്രം, ലോകേഷ് കനകരാജ് ചിത്രമെന്നിവയും സൂര്യ ചെയ്യാൻ പ്ലാൻ ചെയ്യുന്ന പ്രൊജെക്ടുകളാണ്. കമൽ ഹാസൻ നായകനായി ജൂൺ മൂന്നിന് റിലീസ് ചെയ്യാൻ പോകുന്ന വിക്രമെന്ന ലോകേഷ് ചിത്രത്തിൽ അതിഥി വേഷത്തിലും സൂര്യ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.