മാനഗരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകൻ എന്ന പേര് സ്വന്തമാക്കിയ ആളാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ കാർത്തിയെ നായകനാക്കി അദ്ദേഹം ഒരുക്കിയ കൈതി എന്ന ചിത്രം ഗംഭീര പ്രതികരണമാണ് നേടുന്നത്. സൂപ്പർ വിജയത്തിലേക്ക് കുതിക്കുന്ന ഈ ചിത്രം ഒരു സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും ലോകേഷ് കനകരാജിന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ്. കാർത്തിയുടെ ഗംഭീര പ്രകടനവും ഈ ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. ഇതിനു ഒരു രണ്ടാം ഭാഗം ഉണ്ടെന്നും അദ്ദേഹം പ്രേക്ഷകരെ അറിയിച്ചു കഴിഞ്ഞു. അതിന്റെ രണ്ടാം ഭാഗത്തിന് വെറും മുപ്പതു ദിവസം ആണ് ലോകേഷ് ഡേറ്റ് ചോദിച്ചത് എന്ന് കാർത്തിയും വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ ദളപതി വിജയ്‌യെ നായകനാക്കി തന്റെ മൂന്നാമത്തെ ചിത്രം ഒരുക്കുന്ന ലോകേഷിന്റെ അടുത്ത ചിത്രത്തിലെ നായകൻ സൂര്യ ആണ്. വിജയ് ചിത്രം കഴിഞ്ഞ് സൂര്യ ചിത്രം ആയിരിക്കും എന്നും അത് കഴിഞ്ഞാണ് കൈതിക്കു ഒരു രണ്ടാം ഭാഗം ഒരുങ്ങു എന്നും സംവിധായകൻ അറിയിച്ചതായി ആണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകേഷ് കനകരാജ്- സൂര്യ ചിത്രം ഒരു സൂപ്പർ ഹീറോ ആശയം പശ്ചാത്തലമാക്കിയുള്ള ചിത്രം ആവും എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും ഒഫീഷ്യൽ ആയി ഈ സിനിമയുടെ പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ് സൂര്യ ആരാധകർ. സുധ കൊങ്കര സംവിധാനം ചെയ്ത സൂരരായ് പോട്രൂ എന്ന ചിത്രമാണ് സൂര്യയുടെ അടുത്ത റിലീസ്.
വിജയ് നായകനായ ലോകേഷിന്റെ പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. ലോകേഷ് തന്നെ രചിച്ച ഈ ചിത്രം സ്ഥിരം വിജയ് സിനിമകളുടെ ശൈലിയിൽ അല്ലാത്ത ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആണെന്നാണ് സൂചന. ഏതായാലും ലോകേഷ് കനകരാജ് എന്ന പ്രതിഭയുടെ അടുത്ത ചിത്രം വെള്ളിത്തിരയിൽ കാണാൻ സിനിമാ പ്രേമികൾ ഇപ്പോഴേ കാത്തിരിപ്പിലാണ്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.