[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗജിനി 2 ൽ ആമിർ ഖാനൊപ്പം സൂര്യയും; വെളിപ്പെടുത്തി താരം

സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രമാണ് 2005 ൽ പുറത്തു വന്ന ഗജിനി. മൂന്നു വർഷങ്ങൾക്ക് ശേഷം ഈ ചിത്രം ഇതേ പേരിൽ എ ആർ മുരുഗദോസ് തന്നെ ബോളിവുഡിലേക്ക് റീമേക് ചെയ്തു. ആമിർ ഖാൻ നായകനായ ഈ ചിത്രവും ബ്ലോക്ക്ബസ്റ്റർ ഹിറ്റായെന്നു മാത്രമല്ല, ഇന്ത്യയിൽ നിന്ന് മാത്രം നൂറു കോടി ഗ്രോസ് നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായും ആമിർ ഖാന്റെ ഗജിനി മാറി.

ഈ അടുത്തിടെയാണ്, ഗജിനിക്ക് ഒരു രണ്ടാം ഭാഗം ചിന്തിക്കാൻ ആമിർ ഖാൻ അതിന്റെ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ട വിവരം പിങ്ക് വില്ല പുറത്ത് വിട്ടത്. അവർ അതിന്റെ പണിപ്പുരയിൽ ആണെന്നും വാർത്തകൾ വന്നു. ഇപ്പോഴിതാ ആ രണ്ടാം ഭാഗത്തിൽ ആമിർ ഖാനൊപ്പം താനും ഉണ്ടാകുമെന്നു വെളിപ്പെടുത്തുകയാണ് സൂര്യ. തന്റെ ഇനി വരുന്ന റിലീസായ കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ മാധ്യമ അഭിമുഖത്തിലാണ് സൂര്യ ഈ വെളിപ്പെടുത്തൽ നടത്തിയത്.

അങ്ങനെ സംഭവിച്ചാൽ രണ്ട് ഗജിനികളെ ഒരേ സമയം ഒരുമിച്ചു കാണുന്ന അപൂർവ കാഴ്ചക്കായിരിക്കും ഇന്ത്യൻ സിനിമ സാക്ഷ്യം വഹിക്കുക. രണ്ട് പേരും അവതരിപ്പിച്ചത് ഒരേ കഥാപാത്രങ്ങളെ ആയത് കൊണ്ട് അതെങ്ങനെ സാധ്യമാകും എന്ന് ചോദിക്കുന്നവരും ഏറെ. അതേ സമയം നടൻ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിനാണ് റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ശിവയാണ്. ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളിൽ പത്തോളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.