സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രമാണ് 2005 ൽ പുറത്തു വന്ന ഗജിനി. മൂന്നു വർഷങ്ങൾക്ക് ശേഷം ഈ ചിത്രം ഇതേ പേരിൽ എ ആർ മുരുഗദോസ് തന്നെ ബോളിവുഡിലേക്ക് റീമേക് ചെയ്തു. ആമിർ ഖാൻ നായകനായ ഈ ചിത്രവും ബ്ലോക്ക്ബസ്റ്റർ ഹിറ്റായെന്നു മാത്രമല്ല, ഇന്ത്യയിൽ നിന്ന് മാത്രം നൂറു കോടി ഗ്രോസ് നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായും ആമിർ ഖാന്റെ ഗജിനി മാറി.
ഈ അടുത്തിടെയാണ്, ഗജിനിക്ക് ഒരു രണ്ടാം ഭാഗം ചിന്തിക്കാൻ ആമിർ ഖാൻ അതിന്റെ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ട വിവരം പിങ്ക് വില്ല പുറത്ത് വിട്ടത്. അവർ അതിന്റെ പണിപ്പുരയിൽ ആണെന്നും വാർത്തകൾ വന്നു. ഇപ്പോഴിതാ ആ രണ്ടാം ഭാഗത്തിൽ ആമിർ ഖാനൊപ്പം താനും ഉണ്ടാകുമെന്നു വെളിപ്പെടുത്തുകയാണ് സൂര്യ. തന്റെ ഇനി വരുന്ന റിലീസായ കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ മാധ്യമ അഭിമുഖത്തിലാണ് സൂര്യ ഈ വെളിപ്പെടുത്തൽ നടത്തിയത്.
അങ്ങനെ സംഭവിച്ചാൽ രണ്ട് ഗജിനികളെ ഒരേ സമയം ഒരുമിച്ചു കാണുന്ന അപൂർവ കാഴ്ചക്കായിരിക്കും ഇന്ത്യൻ സിനിമ സാക്ഷ്യം വഹിക്കുക. രണ്ട് പേരും അവതരിപ്പിച്ചത് ഒരേ കഥാപാത്രങ്ങളെ ആയത് കൊണ്ട് അതെങ്ങനെ സാധ്യമാകും എന്ന് ചോദിക്കുന്നവരും ഏറെ. അതേ സമയം നടൻ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിനാണ് റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ശിവയാണ്. ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളിൽ പത്തോളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.