തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സുധ കൊങ്ങര ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സൂററായ് പോട്രൂ. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം ഒരുപിടി ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളും നേടി. മികച്ച നടനുള്ള ദേശീയ പുരസ്‍കാര നേട്ടമാണ് ഈ ചിത്രത്തിലൂടെ സൂര്യയെ തേടിയെത്തിയത്. ഇപ്പോഴിതാ സൂററായ് പോട്രൂ ടീം വീണ്ടും ഒന്നിക്കുകയാണ് എന്ന വാർത്തയാണ് തമിഴ് സിനിമ ലോകത്ത് നിന്ന് വരുന്നത്. ഇപ്പോൾ ശിവ സംവിധാനം ചെയ്യുന്ന സൂര്യ42 എന്ന ചിത്രമാണ് സൂര്യ അഭിനയിക്കുന്നത്. ഈ ത്രീഡി ഫാന്റസി പീരീഡ് ആക്ഷൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം, ഈ വരുന്ന ഏപ്രിൽ മാസത്തിൽ സൂര്യ- സുധ കൊങ്ങര ചിത്രം ആരംഭിക്കുമെന്നാണ് സൂചന. സൂററായ് പോട്രൂവിനു സംഗീതമൊരുക്കിയ ജി വി പ്രകാശ് കുമാർ തന്നെയായിരിക്കും ഇതിനും സംഗീതമൊരുക്കുകയെന്നും, തന്റെ പ്രൊഡക്ഷൻ ബാനറിൽ സൂര്യ തന്നെയാവും ഈ ചിത്രം നിർമ്മിക്കുകയെന്നുമാണ് വാർത്തകൾ പറയുന്നത്.
എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂററായ് പോട്രൂ ഒരുക്കിയത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമ്മാണ കമ്പനികൾ ഒരുമിച്ചു നിർമ്മിച്ച സൂററായ് പോട്രൂവിലെ നായികാ വേഷം ചെയ്തത് പ്രശസ്ത മലയാളി നടിയായ അപർണ്ണ ബാലമുരളിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഇതിലൂടെ അപർണ്ണയും നേടിയിരുന്നു. ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ, കരുണാസ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാണ് എത്തിയത്. ഇപ്പോൾ ശിവ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് സൂര്യ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ബോളിവുഡ് താരസുന്ദരിയായ ദിശ പട്ടാണിയാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.