തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു സുരറൈ പോട്രൂ. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം സുധ കൊങ്കരയുടെ സംവിധാനത്തിൽ ആണ് ഒരുങ്ങിയത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ഈ ചിത്രം പറഞ്ഞത്. സൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് നമ്മുക്ക് മുന്നിലെത്തിച്ച ഈ ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായികാ വേഷം ചെയ്തത്. ഉർവശി, പരേഷ് റാവൽ, പ്രകാശ് ബെലവാദി എന്നിവരും അഭിനയിച്ച ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സൂര്യ- സുധ കൊങ്ങര ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ് എന്ന വാർത്തയാണ് വരുന്നത്. വീണ്ടും ഒരു ബയോപിക് ആണ് ഇവർ ഒരുക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു.
സുധ കൊങ്കര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധ ഇക്കാര്യം തുറന്നു പറയുന്നത്. എന്നാൽ ആരുടെ ബയോപിക് ആയിരിക്കും എന്ന കാര്യം അവർ പുറത്തു വിട്ടിട്ടില്ല. ഏതായാലും സുധയും സൂര്യയും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ എല്ലാം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ഈ ചിത്രം വരിക. ബാല ഒരുക്കുന്ന ചിത്രം, വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ, എന്നിവയാണ് സൂര്യ ഇപ്പോൾ ചെയ്യുന്നത്. ഇത് കൂടാതെ മറ്റൊരു ചിത്രവും സൂര്യ പ്ലാൻ ചെയ്യുന്നുണ്ട്. സുധ കൊങ്കര ഇപ്പോൾ സുരറൈ പോട്രിന്റെ ഹിന്ദി പതിപ്പിന്റെ അണിയറ പ്രവർത്തനത്തിലാണ്. അക്ഷയ് കുമാർ ആണ് ഹിന്ദിയിൽ നായക വേഷം ചെയ്യുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.