തമിഴികത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സുധ കൊങ്ങര ഒരുക്കിയ ചിത്രമാണ് സൂരറായ് പോട്രൂ. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്ത ഈ ചിത്രം അത്ര വലിയ രീതിയിലാണ് ആഗോള തലത്തിൽ വരെ സ്വീകരിക്കപ്പെട്ടത്. എയർ ഡെക്കാൻ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ സൂര്യക്കൊപ്പം, മലയാളി നടി ഉർവശി, അപർണ്ണ ബാലമുരളി, ബോളിവുഡ് താരം പരേഷ് റാവൽ എന്നിവരും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഒട്ടേറെ അന്തർദേശീയ ചലച്ചിത്ര മേളകളിൽ വരെ അംഗീകരിക്കപ്പെട്ട ഈ ചിത്രത്തെ തേടി ഇപ്പോൾ മറ്റൊരു വമ്പൻ നേട്ടമാണ് വന്നിരിക്കുന്നത്. ലോക സിനിമകളിൽ തന്നെ ഏറ്റവും കൂടുതൽ ഐ എം ഡി ബി റേറ്റിംഗ് നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തു എത്തിയിരിക്കുകയാണ് സൂരറായ് പോട്രൂ. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐ എം ഡി ബിയുടെ റേറ്റിംഗ് ലിസ്റ്റിൽ ഈ ചിത്രം നേടിയിരിക്കുന്നത് പത്തിൽ 9.1 റേറ്റിങ് ആണ്.
ഹോളിവുഡ് ക്ലാസിക്കുകളായ ദി ഡാർക്ക് നൈറ്റ്, ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്നിവയെ മറികടന്നു മൂന്നാമത് എത്തിയ സൂരറായ് പോട്രൂ എന്ന തമിഴ് ചിത്രത്തിന് മുന്നിൽ ഇനി ഉള്ളത്, രണ്ടു ഹോളിവുഡ് ക്ലാസിക്കുകൾ ആണ്. ദി ഷോഷാങ്ക് റിഡെംപ്ഷൻ ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ, ഇതിലെ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ദി ഗോഡ്ഫാദർ എന്ന ഹോളിവുഡ് ക്ലാസിക് ആണ്. ഏതായാലും ഒരു ഇന്ത്യൻ ചിത്രം ലോകത്തെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ആയിരം ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്തു വരിക എന്നതും ഒരു വമ്പൻ നേട്ടം തന്നെയാണ്. ആമസോൺ പ്രൈമിലൂടെയാണ് സൂരറായ് പോട്രൂ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.