തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എതർക്കും തുനിന്ദവൻ. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ഇതിന്റെ റിലീസ് തീയതി അവർ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. മാർച്ച് പത്തിന് ആണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. ഇപ്പോഴിതാ ഇതിന്റെ ടീസർ റിലീസ് ചെയ്യുന്ന തീയതിയും സൺ പിക്ചേഴ്സ് പുറത്തു വിട്ടിരിക്കുകയാണ്. ഫെബ്രുവരി പതിനെട്ടിന് വൈകുന്നേരം ആറു മണിക്കാണ് ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുക. ഇതിന്റെ പോസ്റ്ററുകൾ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. രണ്ട് വർഷത്തിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂര്യയുടെ ആദ്യ ചിത്രമാണ് എതർക്കും തുനിന്ദവൻ. അന്തരിച്ചു പോയ കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ ആയിരുന്നു സൂര്യയുടെ അവസാനത്തെ തിയേറ്റർ റിലീസ്.
കാപ്പാൻ കഴിഞ്ഞു വന്ന ബിഗ് ബജറ്റ് ബയോപിക് ഡ്രാമയായ സൂരറൈ പൊട്ര്, അതിനു ശേഷം വന്ന സോഷ്യൽ കോർട്ട് റൂം ഡ്രാമ ആയ ജയ് ഭീം എന്നിവ ഒടിടി റിലീസ് ആയാണ് നമ്മുക്ക് മുന്നിൽ എത്തിയത്. ഇത് രണ്ടും വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി വമ്പൻ ഒടിടി ഹിറ്റുകൾ ആയി മാറിയിരുന്നു. ഒരു പക്കാ മാസ്സ് ചിത്രമായി ആണ് എതർക്കും തുനിന്ദവൻ ഒരുക്കിയിരിക്കുന്നത്. സൂര്യയ്‌ക്കൊപ്പം പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, വിനയ് റായ്, രാജകിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനേ ചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ജയപ്രകാശ്, ഇലവരശ്, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് ഡി ഇമ്മാൻ ആണ്. ആർ രത്‌നവേലു കാമറ ചലിപ്പിച്ച ഈ ചിത്രം റൂബൻ ആണ് എഡിറ്റ് ചെയ്‌തത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.