സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഉലകനായകന്‍ കമല്‍ഹാസന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി തിയേറ്ററില്‍ എത്തിയത്. ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയത്തിലേക്ക് വിക്രം കുതിക്കുമെന്നാണ് സൂചന. ആഗോള തലത്തിൽ ആദ്യ ദിനം തന്നെ ഈ ചിത്രം 50 കോടിക്കു മുകളിൽ നേടിയെന്നും വാർത്തകളുണ്ട്. കേരളത്തിൽ ഈ ചിത്രം ആദ്യ ദിനം നേടിയത് 5 കോടിക്ക് മുകളിലാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അതിഥി വേഷം ചെയ്ത് വമ്പൻ പ്രശംസ നേടുന്ന നടിപ്പിൻ നായകൻ സൂര്യ, കമൽ ഹാസനും ചിത്രത്തിന്റെ സംവിധായകൻ ലോകേഷിനും നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്.
തന്റെ സ്വപ്നം സാധ്യമായിരിക്കുന്നു എന്നും, ഈ കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുമാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഈ അവസരം നൽകിയതിനാണ് സൂര്യ കമൽ ഹാസനോടും ലോകേഷിനോടും നന്ദി അറിയിച്ചത്. വളരെ കുറച്ചു സമയം മാത്രം ചിത്രത്തില്‍ വന്നു പോകുന്ന റോളക്സ് എന്ന സൂര്യ കഥാപാത്രത്തെ ആഘോഷമാകിരിക്കുകയാണ് ആരാധകര്‍. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ റോളക്സ് തരംഗമാണ്. വിക്രം പാർട്ട് മൂന്നിൽ സൂര്യ കേന്ദ്ര കഥാപാത്രമായെത്തുമെന്നാണ് കമൽ ഹാസൻ സൂചിപ്പിച്ചത്. ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം നിർമ്മിച്ചതും കമൽ ഹാസനാണ്. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.