മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കുറിച്ച് പ്രശസ്ത തമിഴ് നടൻ സൂര്യ വാചാലനാവുന്നതു നമ്മൾ മുൻപും കണ്ടിട്ടുണ്ട്. താൻ മോഹൻലാൽ സാറിന്റെ കടുത്ത ആരാധകനാണെന്നു പല തവണ തുറന്ന് പറഞ്ഞിട്ടുള്ള സൂര്യ മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിനെ വിശേഷിപ്പിക്കുന്നത് അതൊരു മനോഹര സംഗീതം പോലെയെന്നാണ്. അത്ര അനായാസമായി അഭിനയിക്കാൻ കഴിയുന്ന നടൻമാർ ഇന്ത്യൻ സിനിമയിൽ വേറെയില്ല എന്നും സൂര്യ പറഞ്ഞിട്ടുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് വലിയ ഒരു സ്വപ്നമായി കൊണ്ട് നടന്ന സൂര്യക്ക് കഴിഞ്ഞ വർഷമാണ് അതിനുള്ള അവസരം കിട്ടിയത്. കെ വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാൻ എന്ന സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുകയും മോഹൻലാലിനൊപ്പം കുറെയേറെ സീനുകളിൽ അഭിനയിക്കാൻ സൂര്യക്ക് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ മോഹൻലാലിന്റെ അറുപതാം പിറന്നാൾ പ്രമാണിച്ചു സൂര്യ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മനോരമ പത്രത്തിലൂടെയാണ് സൂര്യ മോഹൻലാൽ എന്ന മനുസ്യനെ കുറിച്ച് സംസാരിച്ചത്.
സൂര്യയുടെ വാക്കുകൾ ഇങ്ങനെ, ലോക്ക് ഡൌൺ കാലത്ത് നാല് തവണ ഫോൺ വിളിയും മെസേജുമായി അദ്ദേഹം എന്റെ ക്ഷേമമന്വേഷിച്ചു. എനിക്കുറപ്പുണ്ട്, എല്ലാ നടന്മാരെയും സംവിധായകരേയും സിനിമാ പ്രവര്ത്തകരെയുമെല്ലാം അദ്ദേഹം വിളിച്ചിട്ടുണ്ടാകും. ഈ കോവിഡ് 19 പ്രതിസന്ധി സമയത്തു സർക്കാരിനൊപ്പം ചേർന്ന് ഏറ്റവും കൂടുതൽ പ്രവർത്തിച്ച മലയാള നടനാണ് മോഹൻലാൽ. ഒട്ടേറെ സിനിമാ പ്രവർത്തകർ തങ്ങളെ മോഹൻലാൽ വിളിച്ചിരുന്നു എന്ന് പറഞ്ഞു മുന്നോട്ടു വന്നിരുന്നു. അതിൽ നടന്മാരും സംവിധായകരും നിർമ്മാതാക്കളും സാങ്കേതിക പ്രവർത്തകരും തീയേറ്റർ ഉടമകളും വരെയുണ്ടായിരുന്നു. കേരളത്തിനും തമിഴ് നാടിനും പുനെക്കും വരെ സാമ്പത്തിക സഹായങ്ങളും മോഹൻലാൽ ഈ കാലയളവിൽ നൽകി.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.