Suriya Dulquer Salmaan Stills
തമിഴകത്തെ നടിപ്പിൻ നായകൻ സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചു ഒരുപാട് നടന്മാർ താരത്തിന് പിറന്നാൾ ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. ഹിന്ദിയിൽ നിന്ന് അഭിശേഖ് ബച്ചൻ, ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ തുടങ്ങിയ വലിയൊരു നീണ്ട നിര തന്നെയുണ്ടായിരുന്നു. മലയാളത്തിൽ ഏറെ ശ്രദ്ധേയമായ യുവനടന്മാരിൽ ഒരാളായ ദുൽഖറും താരത്തിന് പിറന്നാൾ ആശംസിച്ചു ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.
കഴിഞ്ഞ വർഷം സൂര്യയുടെ പിറന്നാൾ ദിനത്തിൽ ദുൽഖർ ‘സർ’ എന്ന് അഭിസംബോധന ചെയ്താണ് ആശംസിച്ചത്, എന്നാൽ ഈ വർഷം ‘അണ്ണാ’ എന്ന പ്രയോഗമാണ് ദുൽഖർ ഉപയോഗിച്ചത്. കഴിഞ്ഞ ഒരു വർഷംകൊണ്ട് സൂര്യയെ വളരെ അടുത്തറിയാൻ ദുൽഖറിന് സാധിച്ചു. ദുൽഖറിന്റെ ആശംസകൾക്ക് സൂര്യ നന്ദി പറയുകയും അതോടൊപ്പം വയ്യാതായ കാലിന് ഇപ്പോൾ എങ്ങനെയുണ്ടെന്നും സൂര്യ ചോദിക്കുകയുണ്ടായി. ഇപ്പോൾ ഭേദമായി എന്ന മറുപടിയാണ് ദുൽഖർ നൽകിയത്.
ഈ വർഷം നടന്ന മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു സൂര്യ. മോഹൻലാലിന്റെ പ്രത്യക ക്ഷണം സ്വീകരിച്ചാണ് താരം തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. ദുൽഖറിന്റെ കാലിന് വയ്യാത്ത അവസ്ഥ സൂര്യ അന്ന് ശ്രദ്ധിച്ചിരുന്നു, ഇരുതാരങ്ങളും കുറെയേറെ സമയം ബാക്ക് സ്റ്റേജിൽ ചിലവിടുകയും ചെയ്തിരുന്നു. വയ്യാത്ത കാലുമായി ദുൽഖർ നൃത്തചുവടുകളിലും ഭാഗമായിരുന്നു. ദുൽഖറിന്റെ പ്രകടത്തെയും സൂര്യ അന്നേരം അഭിനന്ദിച്ചിരുന്നു. പിറന്നാൾ ആശംസിച്ച ദുൽഖറിനോട് കാലുകൾ എങ്ങനെയുണ്ട് എന്ന മറുപടി നൽകിയ സൂര്യയുടെ കരുതലിനെ ഞെട്ടലോടെയാണ് സിനിമ പ്രേമികൾ നോക്കി നിന്നത്. സൂര്യയുടെ പിറന്നാൾ ദിനത്തിൽ സെൽരാഘവന്റെ ‘എൻ.ജി.ക്കെ’ യുടെ സെക്കന്റ് ലുക്ക് പോസ്റ്ററും, മോഹൻലാൽ- സൂര്യ ആദ്യമായി ഒന്നിക്കുന്ന കെ.വി ആനന്ദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.