തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇപ്പോൾ ഒരുപിടി വമ്പൻ ചിത്രങ്ങളുടെ തിരക്കിലാണ്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് ശിവ ഒരുക്കുന്ന ഈ ത്രീഡി പീരീഡ് ആക്ഷൻ ചിത്രം. ദിശ പട്ടാണിയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഇതിനു ശേഷം വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുക. എന്നാൽ അതോടൊപ്പം തന്നെ നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന, പ്രഖ്യാപിച്ചിരുന്ന രണ്ട് ചിത്രങ്ങളിൽ നിന്ന് സൂര്യ പിന്മാറുകയും ചെയ്തതാണ് ഇപ്പോൾ വലിയ വാർത്തയായിരിക്കുന്നത്. സൂര്യ തന്നെ നിർമ്മിച്ച് ബാല സംവിധാനം ചെയ്യുന്ന വണങ്കാന്‍ എന്ന ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയ വിവരം ബാല തന്നെയാണ് അറിയിച്ചത്.
കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഉണ്ടായപ്പോൾ താനും സൂര്യയും ചർച്ച ചെയ്തെടുത്ത തീരുമാനമാണ് അതെന്നും ബാല വെളിപ്പെടുത്തി. ഇത് കൂടാതെ സൂര്യ പിന്മാറിയ ചിത്രമാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ഹരി ഒരുക്കാനിരുന്ന അരുവാ എന്ന ചിത്രം. ആ ചിത്രം കോവിഡിന് മുന്നേ പ്രഖ്യാപിച്ച ഒരു ചിത്രമായിരുന്നു. എന്നാൽ അതിന് ശേഷം സൂര്യ കമ്മിറ്റ് ചെയ്ത മറ്റു ചിത്രങ്ങളുടെ ഡേറ്റുകൾ മാറിയതോടെ സൂര്യ അറുവയിൽ നിന്ന് പിന്മാറുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇത്പോലെ ഗൗതം മേനോൻ സംവിധാനം ചെയ്യാനിരുന്ന ധ്രുവ നച്ചതിരം എന്ന ചിത്രത്തിൽ നിന്നും പ്രഖ്യാപനത്തിന് ശേഷം സൂര്യ പിന്മാറിയിരുന്നു. അത് പിന്നീട് വിക്രത്തെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്തു. ഇപ്പോൾ ചെയ്യുന്ന ശിവ, വെട്രിമാരൻ ചിത്രങ്ങൾ കൂടാതെ ടി ജെ ജ്ഞാനവേൽ, സുധ കൊങ്ങര, ലോകേഷ് കനകരാജ് ചിത്രങ്ങൾ സൂര്യ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.