തമിഴ് സൂപ്പർ താരമായ സൂര്യ എന്നും തന്റെ ആരാധകരോട് കാണിക്കുന്ന സ്നേഹം ഒരു മാതൃകയാണ്. അവരെ കാണാനും അവർക്കു വേണ്ടി സമയം ചെലവഴിക്കാനും എപ്പോഴും ശ്രദ്ധിക്കുന്ന താരമാണ് സൂര്യ. തമിഴ് നാട്ടിലും കേരളത്തിലും ഡൈ ഹാർഡ് ഫാൻസ് ഉള്ള സൂര്യ ‘അമ്മ മഴവില്ലു ഷോക്ക് വേണ്ടി കുറച്ചു ദിവസം മുൻപ് തിരുവനന്തപുരത്തു എത്തിയപ്പോൾ തന്റെ ഒരു കടുത്ത ആരാധികയെ കാണാനിടയായി. ദേവിക എന്ന് പേരുള്ള ഈ പെൺകുട്ടി അരക്കു കീഴ്പോട്ടു തളർന്നു, വീൽ ചെയറിൽ തന്റെ ജീവിതം മുന്നോട്ടു നീക്കുന്ന ആളാണ്. സൂര്യയോടു ഉള്ള കടുത്ത ആരാധന കാരണം അദ്ദേഹത്തെ കാണാൻ തന്റെ ശാരീരിക പ്രശ്നങ്ങളെല്ലാം മറന്നു ദേവിക തിരുവനന്തപുരത്തു സൂര്യയെ സ്വീകരിക്കുന്ന പ്രോഗ്രാമിൽ എത്തിച്ചേരുകയായിരുന്നു. സ്വന്തം ചേട്ടനെ പോലെ താൻ കരുതുന്ന സൂര്യക്ക് വേണ്ടി ഒരുപാട് സമ്മാനങ്ങളുമായാണ് ദേവിക എത്തിയത്.
തന്റെ ആരാധികയുടെ സ്നേഹ സമ്മാനങ്ങൾ കണ്ടു കണ്ണ് നിറഞ്ഞ സൂര്യ, ഒരുപാട് സന്തോഷത്തോടെ അതെല്ലാം സ്വീകരിക്കുകയും ദേവികയോടൊത്തു കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു. ഒരുപാട് സ്നേഹത്തോടെ ദേവികയോട് സംസാരിച്ച സൂര്യ ഒരിക്കൽ കൂടി തന്റെ ആരാധകരുടെ മനസ്സ് കീഴടക്കി എന്ന് തന്നെ പറയാം. ഒരുപാട് പേർക്ക് മാതൃകയാവുന്ന പെരുമാറ്റമാണ് സൂര്യ കാണിച്ചു തന്നത്. അതുകൊണ്ടു തന്നെ ഒരു സൂര്യ ആരാധകൻ ആയതിൽ അഭിമാനിക്കുന്നു എന്നാണ് ഓരോ സൂര്യ ഫാനും ഇപ്പോൾ പറയുന്നത്. ഇതിനു മുൻപ് ഇതുപോലുള്ള അവസരങ്ങളിൽ സൂര്യയുടെ പെരുമാറ്റം വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ‘അമ്മ മഴവില്ലു ഷോയിൽ പങ്കെടുക്കാൻ സൂര്യയെ ക്ഷണിച്ചത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. അടുത്ത് തന്നെ മോഹൻലാൽ- സൂര്യ ടീം ഒന്നിക്കുന്ന ഒരു തമിഴ് ചിത്രവും വരുന്നുണ്ട് എന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.