തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സിരുതൈ ശിവ ആണ്. സൂര്യ 42 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ സൂര്യയുടെ ലുക്ക് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഒരു യോദ്ധാവായി പ്രത്യക്ഷപ്പെടുന്ന സൂര്യയുടെ മാസ്സ് ചിത്രമാണ് ഇപ്പോൾ വന്നിരിക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ മാസ്സ് ആക്ഷൻ ഫാന്റസി ഡ്രാമ ത്രീഡിയിൽ കൂടിയാണ് ഒരുക്കുന്നത്. ആയിരം വർഷങ്ങൾക്ക് മുമ്പേ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നും, അതിനൊപ്പം വർത്തമാന കാലവും അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സൂര്യയുടെ ഇന്ററോഡക്ഷൻ അടക്കമുള്ള ഭാഗങ്ങൾ ആദ്യ ഷെഡ്യൂളിൽ ഷൂട്ട് ചെയ്ത് തീർത്ത ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിൽ ആണെന്നാണ് വാർത്തകൾ പറയുന്നത്.
വമ്പൻ ആക്ഷൻ ഉൾപ്പെട്ട സീനുകൾ ശ്രീലങ്കയിലെ വനാന്തരങ്ങളിൽ ആവും ഒരുക്കുകയെന്ന് ഈ ചിത്രത്തിന്റെ എഡിറ്ററും മലയാളിയുമായ നിഷാദ് യൂസഫ് വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരസുന്ദരിയായ ദിശ പട്ടാണിയാണ്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അവരുടേയും ഏറ്റവും വലിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്. പാൻ ഇന്ത്യൻ ചിത്രമായി ഈ സൂര്യ ചിത്രം എത്തിക്കാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകരെന്നും വാർത്തകൾ വരുന്നുണ്ട്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷമാണ് വെട്രിമാരൻ ഒരുക്കാൻ പോകുന്ന വാടിവാസൽ എന്ന ചിത്രത്തിൽ സൂര്യ ജോയിൻ ചെയ്യുക എന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.