തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇപ്പോൾ തന്റെ രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. സെൽവ രാഘവൻ ഒരുക്കിയ എൻ ജി കെ, കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ എന്നിവയാണ് ആ ചിത്രങ്ങൾ. സെൽവ രാഘവൻ ഒരുക്കിയ എൻ ജി കെ അടുത്ത മാസം മുപ്പത്തിയൊന്നിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. കെ വി ആനന്ദ് ചിത്രം ഈ വർഷം ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യും. മോളിവുഡ് സൂപ്പർ സ്റ്റാർ മോഹൻലാലും കേന്ദ്ര കഥാപാത്രം ആയെത്തുന്ന കാപ്പാൻ എന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം വമ്പൻ ഹിറ്റായി കഴിഞ്ഞു. എൻ ജി കെ യുടെ ട്രൈലെർ ഈ മാസം അവസാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് സൂര്യയുടെ ഒരു പുതിയ ലുക്ക് ആണ്.
സൂപ്പർ സ്റ്റാർ രജനികാന്ത് സ്റ്റൈലിൽ ആണ് വൈറൽ ആവുന്ന ഈ പുതിയ ഫോട്ടോയിൽ സൂര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ വി ആനന്ദ് ഒരുക്കിയ കാപ്പാനിലെ ഒരു അടിപൊളി ഗാനത്തിൽ നിന്നുള്ള സ്റ്റിൽ ആണ് ഇതെന്നാണ് സൂചന. കാപ്പാനിൽ ഒരുപാട് വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. അതിലെ പല ഗെറ്റപ്പുകളും നമ്മുക്ക് ചിത്രത്തിന്റെ ടീസറിൽ തന്നെ കാണാൻ കഴിയും. ഹാരിസ് ജയരാജ് സംഗീതം ഒരുക്കിയ കാപ്പാനിൽ ഒരു തട്ട് പൊളിപ്പൻ ഗാന രംഗത്ത് പക്കാ ലോക്കൽ സ്റ്റൈലിൽ ആണ് സൂര്യ നൃത്തമാടുന്നതു എന്നാണ് സൂചന. ആ ഗാന രംഗത്തിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ വൈറൽ ആവുന്ന അദ്ദേഹത്തിന്റെ പുതിയ രജനികാന്ത് സ്റ്റൈൽ ലുക്ക് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.