[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരുങ്ങുന്നത് വമ്പൻ ബോക്സ് ഓഫീസ് പോരാട്ടം; സൂര്യക്കും ജൂനിയർ എൻ ടി ആറിനുമൊപ്പം കമൽ ഹാസനും

ഒരുങ്ങുന്നത് വമ്പൻ ബോക്സ് ഓഫീസ് തൂക്ക്; സൂര്യക്കും ജൂനിയർ എൻ ടി ആറിനുമൊപ്പം കമൽ ഹാസനും

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങളുടെ റിലീസ് തീയതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമാകുന്നത്. സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ റിലീസ് അപ്‌ഡേറ്റ് കൂടി എത്തിയതോടെ 2024 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നടക്കാൻ പോകുന്നത് മുൻപെങ്ങും കാണാത്ത ബോക്സ് ഓഫീസ് തൂക്ക് ആയിരിക്കുമെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. കാരണം മൂന്ന് ബ്രഹ്മാണ്ഡ സൂപ്പർതാര ചിത്രങ്ങളാണ് ഏഴ് ദിവസത്തെ ഇടവേളയിൽ ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്. അതിൽ ആദ്യം എത്തുക ജൂനിയർ എൻ ടി ആർ നായകനായ കൊരടാല ശിവ ചിത്രമായ ദേവര പാർട്ട് ഒന്ന് ആണ്. ബോളിവുഡ് താരം ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ദേവര റിലീസ് ചെയ്ത കൃത്യം ആറ് ദിവസം കഴിഞ്ഞാണ് സൂര്യ നായകനായ കങ്കുവ എത്തുന്നത്.

സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെയും ആദ്യ ഭാഗമാണ് റിലീസ് ചെയ്യുക. ബോളിവുഡ് താരസുന്ദരി ദിശ പട്ടാണി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ പതിനൊന്നിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഇതിനെ രണ്ടിനേയും വെല്ലാൻ, കമൽ ഹാസൻ- ശങ്കർ ചിത്രമായ ഇന്ത്യൻ 2 ഏപ്രിൽ 12 ന് റിലീസ് ചെയ്യുമെന്നും തമിഴ് സിനിമയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, കാജൽ അഗർവാൾ, ബോബി സിംഹ തുടങ്ങി വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ മൂന്നാം ഭാഗവും അടുത്ത വർഷം തന്നെയാണ് റിലീസ് ചെയ്യുക. ഇതിന്റെ ഒഫീഷ്യൽ റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ലെങ്കിലും, രണ്ടാം ഭാഗം ഏപ്രിൽ മാസത്തിലും മൂന്നാം ഭാഗം ദീപാവലിക്കും എത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.