ഒരുങ്ങുന്നത് വമ്പൻ ബോക്സ് ഓഫീസ് തൂക്ക്; സൂര്യക്കും ജൂനിയർ എൻ ടി ആറിനുമൊപ്പം കമൽ ഹാസനും
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങളുടെ റിലീസ് തീയതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമാകുന്നത്. സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ റിലീസ് അപ്‌ഡേറ്റ് കൂടി എത്തിയതോടെ 2024 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നടക്കാൻ പോകുന്നത് മുൻപെങ്ങും കാണാത്ത ബോക്സ് ഓഫീസ് തൂക്ക് ആയിരിക്കുമെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. കാരണം മൂന്ന് ബ്രഹ്മാണ്ഡ സൂപ്പർതാര ചിത്രങ്ങളാണ് ഏഴ് ദിവസത്തെ ഇടവേളയിൽ ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്. അതിൽ ആദ്യം എത്തുക ജൂനിയർ എൻ ടി ആർ നായകനായ കൊരടാല ശിവ ചിത്രമായ ദേവര പാർട്ട് ഒന്ന് ആണ്. ബോളിവുഡ് താരം ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ദേവര റിലീസ് ചെയ്ത കൃത്യം ആറ് ദിവസം കഴിഞ്ഞാണ് സൂര്യ നായകനായ കങ്കുവ എത്തുന്നത്.
സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെയും ആദ്യ ഭാഗമാണ് റിലീസ് ചെയ്യുക. ബോളിവുഡ് താരസുന്ദരി ദിശ പട്ടാണി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ പതിനൊന്നിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഇതിനെ രണ്ടിനേയും വെല്ലാൻ, കമൽ ഹാസൻ- ശങ്കർ ചിത്രമായ ഇന്ത്യൻ 2 ഏപ്രിൽ 12 ന് റിലീസ് ചെയ്യുമെന്നും തമിഴ് സിനിമയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, കാജൽ അഗർവാൾ, ബോബി സിംഹ തുടങ്ങി വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ മൂന്നാം ഭാഗവും അടുത്ത വർഷം തന്നെയാണ് റിലീസ് ചെയ്യുക. ഇതിന്റെ ഒഫീഷ്യൽ റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ലെങ്കിലും, രണ്ടാം ഭാഗം ഏപ്രിൽ മാസത്തിലും മൂന്നാം ഭാഗം ദീപാവലിക്കും എത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.