തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമായ സൂററായ് പോട്രൂ റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് ആരാധകർ. നവംബർ രണ്ടാം വാരം ആമസോൺ പ്രൈമിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായിക സുധ കൊങ്ങര സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഒരു നടനെന്ന നിലയിൽ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേതു എന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ ആരാധകരെ ത്രസിപ്പിക്കുന്നത് സൂര്യയുടെ ഇനിയുള്ള ചിത്രങ്ങളെ കുറിച്ചുള്ള വാർത്തകളാണ്. വെട്രി മാരൻ ഒരുക്കാൻ പോകുന്ന വാടി വാസൽ, ഹരി ഒരുക്കുന്ന അരുവാ, ഗൗതം മേനോൻ ഒരുക്കാൻ പോകുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം തുടങ്ങി ഒട്ടേറെ പ്രൊജെക്ടുകളാണ് സൂര്യയെ കാത്തിരിക്കുന്നത്. എന്നാൽ അതിനൊപ്പം ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മലയാളി സംവിധായികയായ അഞ്ജലി മേനോന്റെ അടുത്ത ചിത്രത്തിൽ സൂര്യ- ജ്യോതിക ടീം ആയിരിക്കും പ്രധാന വേഷങ്ങൾ ചെയ്യുക എന്നാണ്.
ഔദ്യോഗികമായി സ്ഥിതീകരണം ലഭിച്ച വാർത്തയല്ല എങ്കിലും സൂരറയ് പോട്ട്റു പ്രൊമോഷൻ ഇന്റർവ്യൂവിൽ ഇങ്ങനെ ഒരു പ്രൊജക്റ്റ് പരിഗണനയിൽ ഉണ്ടെന്നു സൂര്യ പറഞ്ഞതായാണ് വാർത്തകൾ വരുന്നത്. ഇത് കൂടാതെ സില്ലു കറുപ്പാട്ടിയിലൂടെ ശ്രദ്ധ നേടിയ ഹലിത ഷമീമിന്റെ പ്രൊജക്റ്റും പരിഗണനയിലുണ്ടെന്നും സൂര്യ പറഞ്ഞെന്നും വാർത്തയിൽ പറയുന്നു. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്തിട്ടുള്ള അഞ്ജലി മേനോൻ ഉസ്താദ് ഹോട്ടൽ എന്ന അൻവർ റഷീദ് ചിത്രം രചിച്ചിട്ടുമുണ്ട്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.