തമിഴിലെ താരദമ്പതികൾ ആയ സൂര്യ- ജ്യോതിക ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ പോവുകയാണ്. ആ ചിത്രം സംവിധാനം ചെയ്യുന്നതാവട്ടെ, തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ബാലയും. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം ഇന്ന് മുതൽ ആരംഭിക്കും എന്ന് സൂര്യ പ്രേക്ഷകരെ അറിയിച്ചു. സൂര്യയുടെ കരിയർ തന്നെ മാറ്റി മറിച്ച സംവിധായകൻ ആണ് ബാല. ബാല ഒരുക്കിയ നന്ദ, പിതാമഹൻ എന്നീ ചിത്രങ്ങൾ സൂര്യയുടെ കരിയറിലെ വലിയ വഴിത്തിരിവുകൾ ആണ്. ഇത് കൂടാതെ മായാവി എന്ന ചിത്രവും സൂര്യ- ബാല ടീം ചെയ്തിട്ടുണ്ട്. ആ ചിത്രത്തിൽ നായികാ വേഷം ചെയ്തത് ജ്യോതികയാണ്. പതിനെട്ടു വർഷത്തിന് ശേഷമാണു ഇപ്പോൾ ബാല ചിത്രത്തിൽ സൂര്യ നായകനായി വരുന്നത്. ഈ ചിത്രം നിർമ്മിക്കുന്നതും സൂര്യയും ജ്യോതികയും ചേർന്നാണ്.
പൂവെല്ലാം കേട്ട്പാർ, ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴകൻ, മായാവി, സില്ലിനു ഒരു കാതൽ എന്നിവയാണ് ഇതിനു മുൻപ് സൂര്യ- ജ്യോതിക ടീം ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ. ഇത് വരെ പേരിട്ടിട്ടില്ലാത്ത ഈ പുതിയ സൂര്യ- ബാല ചിത്രത്തിൽ ബധിരനും മൂകനും ആയാണ് സൂര്യ അഭിനയിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ ആണ് സൂര്യ ചെയ്യുന്ന മറ്റൊരു ചിത്രം. സൂര്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന ജ്യോതിക, 2015 ഇൽ റിലീസ് ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ആണ് തിരിച്ചു വരവ് നടത്തിയത്. അതിനു ശേഷം മകളിർ മട്ടും, നാച്ചിയാർ, ചെക്ക ചിവന്ത വാനം, കാട്രിൻ മൊഴി, രാച്ചസി, തമ്പി, ജാക്ക്പോട്ട്, പൊന്മകൾ വന്താൽ, ഉടൻ പിറപ്പെ എന്നീ ചിത്രങ്ങളിൽ ആണ് ജ്യോതിക അഭിനയിച്ചത്. ധ്രുവ് വിക്രം നായകനായ വർമ്മ ആണ് ബാല അവസാനം ഒരുക്കിയ ചിത്രം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.