തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കുറുപ്പിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ തന്നെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളികളിൽ ഒരാളും, മലയാളിയുമായ സുകുമാര കുറുപ്പിന്റെ ജീവിത കഥയാണ് ഈ ചിത്രത്തിലൂടെ ശ്രീനാഥ് രാജേന്ദ്രനും ദുൽഖർ സൽമാനും ചേർന്ന് നമ്മുടെ മുന്നിലെത്തിക്കാൻ ശ്രമിക്കുന്നത്. റിലീസിന് മുൻപ് തന്നെ വിവാദങ്ങൾ ഏറെയുണ്ട് എങ്കിലും, ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുടെ പ്രീയപ്പെട്ട കുഞ്ഞിക്ക. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ ഓൺലൈൻ ചാനലുകളിൽ അഭിമുഖങ്ങൾ നൽകുന്നുണ്ട് ദുൽഖർ സൽമാൻ. അതിലൊന്നിൽ അദ്ദേഹം തന്റെ പ്രീയപ്പെട്ട തമിഴ് നടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
തന്റെ ഏറ്റവും പ്രീയപ്പെട്ട തമിഴ് നടൻ സൂര്യ ആണെന്നാണ് ദുൽഖർ പറയുന്നത്. അടുത്തിടെ അദ്ദേഹം അഭിനയിച്ച ജയ് ഭീം, സൂരരായ് പോട്രൂ എന്നീ ചിത്രങ്ങൾ തനിക്കു ഒരുപാട് ഇഷ്ടപെട്ടെന്നും അദ്ദേഹം അഭിനയിച്ച ഒരുപാട് ചിത്രങ്ങൾ തന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ടെന്നും ദുൽകർ വെളിപ്പെടുത്തി. സൂര്യ ആണ് തന്റെ ഇഷ്ട തമിഴ് നടൻ എന്ന് ദുൽഖർ ഇതാദ്യമായല്ല വെളിപ്പെടുത്തുന്നത്. ഏതായാലും ദുൽഖർ ഈ വെളിപ്പെടുത്തൽ നടത്തിയതോടെ, എന്നെങ്കിലും ഇവർ രണ്ടു പേരെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കുന്ന നടനാണ് ഇന്ന് ദുൽഖർ സൽമാൻ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.