മലയാളത്തിലെ ഏറ്റവും വലിയ താര സംഘടനയായ അമ്മ സിനിമ താരങ്ങളെ അണിനിരത്തി ഏറ്റവും വലിയ സ്റ്റേജ് ഷോക്ക് ഒരുങ്ങുകയാണ്. മഴവിൽ മനോരമയോടൊപ്പം ചേർന്ന് നടത്തുന്ന ‘അമ്മ മഴവില്ലിന്റെ രസകരമായ റിഹേഴ്‌സൽ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ എല്ലാം. മോഹൻലാലിന്റെ നൃത്തവും മമ്മൂട്ടിയുടെ നൃത്ത പരിശീലനവും തുടങ്ങി ആരാധകർക്കായുള്ളതെല്ലാം ഉണ്ടാകുമെന്ന സൂചനയായാണ് പുറത്ത് വന്ന വീഡിയോകൾ നൽകുന്നത്. എന്നാൽ മലയാളത്തിലെ ഏറ്റവും വലിയ താര പരിപാടിക്കായി കേരളക്കര ഒരുങ്ങുമ്പോൾ ഏവർക്കും സന്തോഷം നൽകുന്ന വാർത്തയാണ് വരുന്നത്.
തമിഴ് സൂപ്പർ താരം, മലയാളികളുടെയും പ്രിയങ്കരനായ നടിപ്പിന് നായകൻ സൂര്യ ‘അമ്മ സ്റ്റേജ് ഷോയ്ക്കായി എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. പരുപാടി നടക്കുന്ന മെയ് ആറിന് സൂര്യ തിരുവനന്തപുരത്ത് എത്തും. അഞ്ച് മണിക്കൂറോളമാണ് പരിപാടിയുടെ ദൈർഗ്യം എങ്കിലും പരുപാടി മുഴുവൻ കാണുകയും വേദിയിൽ എത്തുകയും ചെയ്യും. തിരുവനന്തപുരത്ത് എത്തുന്ന സൂര്യക്ക് സിനിമാ താരങ്ങൾ സ്വാഗതമൊരുക്കും. സൂര്യാ ആരാധകർക്കും എന്ത് തന്നെയായാലും ഈ വാർത്ത ആവേശമായി മാറിയിരിക്കുകയാണ്. തമിഴിലും സംഘടന ഉണ്ടെങ്കിലും മലയാളത്തിലെ പോലെ ഐക്യത്തോടെ ഒരു പരുപാടി ഇതുവരെയും തമിഴ് ചലച്ചിത്ര മേഖലയുടേതായി നടന്നിട്ടില്ല. പരുപാടി ഗംഭീരമാക്കാനുള്ള ശ്രമത്തിലായിരുന്നു താരങ്ങൾ ഏവരും കൊച്ചിയിൽ നടന്ന റിഹേസ്ഴ്‌സൽ പൂർത്തിയാക്കിയ ചിത്രം തിരുവനന്തപുരത്തേക്ക് തിരിക്കും. മെയ് ആറിന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലായിരിക്കും പരുപാടി അരങ്ങേറുക. വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കുന്ന സ്റ്റേജ് ഷോ അഞ്ച് മണിക്കൂറോളം നീണ്ട് നിൽക്കുന്ന താര മാമാങ്കമായി മാറും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.