[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സൂര്യക്കൊപ്പമുള്ള 64 കിലോമീറ്റർ സൈക്ലിംഗ് അനുഭവം പങ്ക് വെച്ച് ആര്യ; സൂര്യ എന്നും പ്രചോദനം എന്ന് താരം..!!

പ്രശസ്ത തമിഴ് നടൻ ആര്യ ട്വിറ്ററിൽ കൂടി പങ്കു വെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നടിപ്പിൻ നായകൻ സൂര്യക്കൊപ്പം ഉള്ള  ഒരു ചിത്രമാണ് ആര്യ പങ്കു  വെച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം സൈക്ലിംഗ് നടത്തിയതിനു ശേഷമുള്ള ഒരു ചിത്രമാണ് ആര്യ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂര്യക്കൊപ്പം ഉള്ള സൈക്ലിംഗ് റൈഡ് ഗംഭീരമായിരുന്നു എന്നും, എപ്പോഴും  പ്രചോദനം നൽകുന്ന ഒരു സാന്നിധ്യമാണ് സൂര്യ എന്നും ആര്യ ട്വിറ്ററിൽ പങ്കു വെച്ച ആ ഫോട്ടോക്ക് ഒപ്പം കുറിച്ചു.  രണ്ടു മണിക്കൂറു നാല്പത്തിരണ്ടു മിനിട്ടു കൊണ്ട് അറുപത്തിമൂന്ന് കിലോമീറ്ററുകൾ ആണ് ഇരുവരും ചേർന്ന് പിന്നിട്ടത്. ആയിരത്തിൽ അധികം കലോറീസ് ആണ് അങ്ങനെ ബേൺ ചെയ്തത് എന്നുള്ള ഫിറ്റ്നസ് വിശദാംശങ്ങളും ആര്യ തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ കെ വി ആനന്ദ് ഒരുക്കുന്ന മോഹൻലാൽ- സൂര്യ ചിത്രമായ കാപ്പാനിൽ അഭിനയിക്കുകയാണ് ആര്യ. അദ്ദേഹം ഇതിൽ നെഗറ്റീവ് വേഷത്തിൽ ആണ് എത്തുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു കമാൻഡോ ആയാണ് സൂര്യ എത്തുന്നത്. ബൊമൻ ഇറാനി, സമുദ്രക്കനി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സായ്‌യേഷ ആണ്. സായ്‌യേഷയുമായി പ്രണയത്തിലാണ് ആര്യ എന്നും ഇവരുടെ വിവാഹം ഈ വർഷം മാർച്ച് മാസത്തിൽ ഉണ്ടാകും എന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇവർ ആദ്യമായി ഒന്നിച്ചു അഭിനയിച്ച ഗജനികാന്ത് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്‌. 

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.