പ്രശസ്ത തമിഴ് നടൻ ആര്യ ട്വിറ്ററിൽ കൂടി പങ്കു വെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നടിപ്പിൻ നായകൻ സൂര്യക്കൊപ്പം ഉള്ള ഒരു ചിത്രമാണ് ആര്യ പങ്കു വെച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം സൈക്ലിംഗ് നടത്തിയതിനു ശേഷമുള്ള ഒരു ചിത്രമാണ് ആര്യ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂര്യക്കൊപ്പം ഉള്ള സൈക്ലിംഗ് റൈഡ് ഗംഭീരമായിരുന്നു എന്നും, എപ്പോഴും പ്രചോദനം നൽകുന്ന ഒരു സാന്നിധ്യമാണ് സൂര്യ എന്നും ആര്യ ട്വിറ്ററിൽ പങ്കു വെച്ച ആ ഫോട്ടോക്ക് ഒപ്പം കുറിച്ചു. രണ്ടു മണിക്കൂറു നാല്പത്തിരണ്ടു മിനിട്ടു കൊണ്ട് അറുപത്തിമൂന്ന് കിലോമീറ്ററുകൾ ആണ് ഇരുവരും ചേർന്ന് പിന്നിട്ടത്. ആയിരത്തിൽ അധികം കലോറീസ് ആണ് അങ്ങനെ ബേൺ ചെയ്തത് എന്നുള്ള ഫിറ്റ്നസ് വിശദാംശങ്ങളും ആര്യ തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ കെ വി ആനന്ദ് ഒരുക്കുന്ന മോഹൻലാൽ- സൂര്യ ചിത്രമായ കാപ്പാനിൽ അഭിനയിക്കുകയാണ് ആര്യ. അദ്ദേഹം ഇതിൽ നെഗറ്റീവ് വേഷത്തിൽ ആണ് എത്തുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു കമാൻഡോ ആയാണ് സൂര്യ എത്തുന്നത്. ബൊമൻ ഇറാനി, സമുദ്രക്കനി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സായ്‌യേഷ ആണ്. സായ്‌യേഷയുമായി പ്രണയത്തിലാണ് ആര്യ എന്നും ഇവരുടെ വിവാഹം ഈ വർഷം മാർച്ച് മാസത്തിൽ ഉണ്ടാകും എന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇവർ ആദ്യമായി ഒന്നിച്ചു അഭിനയിച്ച ഗജനികാന്ത് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.