തമിഴകത്തിന്റെ നടിപ്പിൻ നായകൻ ആയ സൂര്യ നടത്തുന്ന കാരുണ്യ പ്രവർത്തികൾ വളരെ വലുതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും കൃഷിക്കാർക്കും ഒക്കെ വേണ്ടി ഒട്ടേറെ ചാരിറ്റികൾ ആണ് സൂര്യ നടത്തുന്നത്. അതിനെക്കുറിച്ച് ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സൂര്യയുടെ അഗാരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ചു ഒരു നിലയിൽ എത്തിയ ഗായത്രി എന്ന പെൺകുട്ടിയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. സാമ്പത്തികമായി വളരെ താഴ്ന്ന നിലയിൽ ഉള്ള ഒരു കുടുംബത്തിൽ നിന്ന് വന്ന, കാൻസർ രോഗം അച്ഛന്റെ കവർന്നു കൊണ്ട് പോയ ഗായത്രിയെ പഠിപ്പിച്ചത് സൂര്യയുടെ അഗാരം ഫൗണ്ടേഷൻ ആണ്.
അവിടെ പഠിച്ച ഗായത്രി, സൂര്യ കൂടി പങ്കെടുത്ത ചടങ്ങിൽ വെച്ച് തന്റെ മുൻപത്തെ ജീവിതവും അഗാരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ചതിനു ശേഷം ഉള്ള തന്റെ ജീവിതവും വിശദമായി പറഞ്ഞു കൊണ്ട് നടത്തിയ പ്രസംഗത്തിൽ സൂര്യ ഉൾപ്പെടെ എല്ലാവരും കണ്ണീരണിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുട്ടിയുടെ വാക്കുകൾ കേട്ട് കണ്ണീർ നിയന്ത്രിക്കാൻ കഴിയാതെ പോകുന്ന സൂര്യയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആ കുട്ടിയുടെ വാക്കുകളും അത് കേൾക്കുന്ന സൂര്യയുടെ പ്രതികരണവും കാണുന്ന ഒരാൾക്ക് പോലും കണ്ണ് നിറയാതെ ആ വീഡിയോ കണ്ടു തീർക്കാനാവില്ല. അഗാരം ഫൗണ്ടേഷന്റെ 2017 ബാച്ചിൽ ആണ് ഗായത്രി തിരഞ്ഞെടുക്കപ്പെട്ടത്. അതിനു മുൻപും അതിനു ശേഷവും തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ആണ് ഗായത്രി വിശദീകരിച്ചത്. അതിനൊപ്പം തന്റെ അമ്മയെ കുറിച്ച് ഗായത്രി പറയുന്ന വാക്കുകളും തനിക്കു നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഏവരെയും കണ്ണീരിലാഴ്ത്തി.
വീഡിയോ കടപ്പാട്: Thi Cinemas
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.