തമിഴ് ആരാധകർ പോലെ തന്നെ കേരളത്തിലും ഒത്തിരി ആരാധകർ ഉള്ള വ്യക്തിയാണ് തമിഴ് സൂപ്പർ താരം നടിപ്പിന് നായകൻ സൂര്യ. ഏറെ ആരാധകർ ഉള്ള സൂര്യ കഴിഞ്ഞ ദിവസം ‘അമ്മ മെഗാ ഷോയ്ക്കായി എത്തിയിരുന്നു. ‘അമ്മ ഷോയ്ക്കായി എത്തിയ സൂര്യക്ക് ‘അമ്മ ഭാരവാഹികൾ ഗംഭീര സ്വീകരണമാണ് നൽകിയത്. മോഹൻലാൽ സാറാണ് തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞാൽ എത്ര തിരക്കുകൾ ഉണ്ടെങ്കിലും താൻ എത്തുമെന്നും പുറത്തിറങ്ങിയ ശേഷം സൂര്യ പറഞ്ഞിരുന്നു. അതിനു ശേഷം പരിപാടിക്കായി എത്തിയ സൂര്യ ആവേശത്തോടെ അഞ്ചുമണിക്കൂറോളം നീണ്ടു നിൽക്കുന്ന ചടങ്ങിന് സാക്ഷിയായി. ആവേശമായി മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വേദിയിലെത്തിയ സൂര്യ തന്റെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞു. നീറ്റ് പരീക്ഷയ്ക്കായി കേരളത്തിലേക്ക് എത്തിയ തമിഴ് നാട്ടിൽ നിന്നുമുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കി നല്കിയതിനാണ് സൂര്യ കേരളീയർക്കും മന്ത്രിമാർക്കും നന്ദി പറഞ്ഞത്. വേദിയിൽ കൈകൂപ്പിക്കൊണ്ടായിരുന്നു സൂര്യയുടെ ഈ മറുപടി.
‘അമ്മ മഴവിൽ ഷോയിൽ പങ്കെടുത്ത സൂര്യ ഒരു സമ്മാനവും അമ്മയ്ക്കായി നൽകി. പഴയകാല താരങ്ങൾക്ക് ‘അമ്മ നൽകുന്ന ഗുരുദക്ഷിണ എന്ന പദ്ധതിക്കായാണ് സൂര്യയുടെ ഈ ധനസഹായം. പത്ത് ലക്ഷം രൂപയാണ് ഇതിനായി സൂര്യ. നൽകിയിരിക്കുന്നത് തുക അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. ഏറ്റുവാങ്ങി പഴയകാല അവശത താരങ്ങൾക്കും അയ്യായിരം രൂപ വീതം നൽകുന്ന പദ്ധതിയാണ് ഗുരുദക്ഷിണ. എന്ത് തന്നെയായാലും സൂര്യയുടെ ഈ വലിയ മനസിന് നന്ദി പറയുകയാണ് മലയാള സിനിമാ ലോകം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.