തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് പ്രശസ്ത സംവിധായകൻ ബാല ഒരുക്കുന്ന പുതിയ ചിത്രത്തിലാണ്. നന്ദ, പിതാമഹൻ എന്നീ ചിത്രങ്ങളിലൂടെ സൂര്യയുടെ കരിയർ തന്നെ മാറ്റി മറിച്ച സംവിധായകനാണ് ബാല. ഇപ്പോഴിതാ സൂര്യക്കൊപ്പം ബാല വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ടൈറ്റിലിനൊപ്പം തന്നെ ഇതിലെ സൂര്യയുടെ ലുക്കും ആ പോസ്റ്ററിൽ കാണാൻ സാധിക്കും. വണങ്കാന്‍ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച്, ബാലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ഈ പോസ്റ്റർ സൂര്യ പുറത്തു വിട്ടത്. താടി വളര്‍ത്തി മാസ് ലുക്കിലാണ് പോസ്റ്ററില്‍ സൂര്യയെ കാണാൻ സാധിക്കുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രമായ വിക്രമിൽ റോളക്സ് എന്ന അതിഥി വേഷത്തിൽ സൂര്യ എത്തിയതും ഏകദേശം ഇതേ ലുക്കിലാണ്.
സൂര്യയുടെ 41-ാത്തെ ചിത്രമായിട്ടാണ് ‘വണങ്കാന്‍’ എത്തുന്നത്. ചിത്രത്തിലെ നായകൻ മാത്രമല്ല, ഇതിന്റെ നിർമ്മാതാവ് കൂടിയാണ് സൂര്യ. സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും, ഇതിൽ ജ്യോതികയും അഭിനയിക്കുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. കൃതി ഷെട്ടി മറ്റൊരു നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിതാ ബൈജുവും അഭിനയിക്കുന്നുണ്ട്. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാർ, എഡിറ്റ് ചെയ്യുന്നത് സതീഷ് സൂര്യ എന്നീ സാങ്കേതിക പ്രവർത്തകരാണ്. പതിനെട്ട് വർഷത്തിന് ശേഷമാണു ഇപ്പോൾ ബാല ചിത്രത്തിൽ സൂര്യ നായകനായി എത്തുന്നത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.