തമിഴ് സിനിമയുടെ നടിപ്പിൻ നായകനെന്നറിയപ്പെടുന്ന സൂപ്പർ താരമാണ് സൂര്യ. തമിഴിലെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ സ്ഥാനമുള്ള സൂര്യ ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ, റോളക്സ് എന്ന് പേരുള്ള വില്ലനായി അതിഥി വേഷം ചെയ്തു കയ്യടി നേടിയ സൂര്യ, ഇപ്പോൾ ചെയ്യുന്നത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. അത് കൂടാതെ വെട്രിമാരൻ ഒരുക്കുന്ന വാടി വാസൽ, ലോകേഷ് കനകരാജ് പ്ലാൻ ചെയ്യുന്ന വിക്രം 3, ഇരുമ്പുകൈ മായാവി, കെ എസ് രവികുമാർ ഒരുക്കാൻ പോകുന്ന ഇന്റർനാഷണൽ പ്രൊജക്റ്റ്, ജയ് ഭീമോരുക്കിയ ജ്ഞാനവേലിന്റെ പുത്തൻ ചിത്രം, സൂററായ് പോട്രൂവിന് ശേഷം സുധ കൊങ്കരയുമായി വീണ്ടുമൊന്നിക്കുന്ന ചിത്രമെന്നിവയാണ് സൂര്യ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ. ഇപ്പോഴിതാ ബോളിവുഡിൽ ഒരിക്കൽ കൂടി തന്റെ സാന്നിധ്യമറിയിക്കുകയാണ് സൂര്യ. സുധ കൊങ്കര സംവിധാനം ചെയ്ത, സൂര്യ നായകനായ സൂരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിൻറെ റീമേക്കിലൂടെയാണ് സൂര്യ വീണ്ടും ബോളിവുഡിലെത്തുന്നത്.
സുധ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറാണ്. ഈ ചിത്രത്തിൽ ഒരതിഥി വേഷമാണ് താൻ ചെയ്യുന്നതെന്നും കുറിച്ച് കൊണ്ട്, അക്ഷയ് കുമാറിനൊപ്പമുള്ള തന്റെ പുത്തൻ ചിത്രവും സൂര്യ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്. വീർ എന്നാണ് സൂരരൈ പോട്ര് ഹിന്ദി റീമേക്കിന് നൽകിയിരിക്കുന്ന പേര്. ഇതിലെ അഥിതി വേഷം തനിയ്‌ക്കേറെ ഇഷ്ടപ്പെട്ടുവെന്നും, അക്ഷയ് കുമാറിനും ഈ ചിത്രത്തിന്റെ ടീമിനുമൊപ്പമുള്ള നിമിഷങ്ങള്‍ വളരെയധികം ആസ്വദിച്ചുവെന്നും സൂര്യ കുറിച്ചു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ഈ ഹിന്ദി റീമേക് നിർമ്മിക്കുന്നത്. നേരത്തെ റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത രക്തചരിത്ര എന്ന ചിത്രത്തിലൂടെ സൂര്യ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.