ആരാധകർക്ക് ആവേശമാവാൻ തമിഴ് സൂപ്പർ താരം, നടിപ്പിൻ നായകൻ സൂര്യ എത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. താര സംഘടനയായ ‘അമ്മ നടത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ സ്റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് സൂര്യ എത്തുക എന്നും അറിയിച്ചിരുന്നു. മഴവിൽ മനോരമായോടൊപ്പം ചേർന്ന് ‘അമ്മ നടത്തുന്ന ‘അമ്മ മഴവിൽ എന്ന ഷോ ഇന്ന് വൈകീട്ട് അഞ്ചരക്ക് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഷോയ്ക്കായി മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മലയാളത്തിലെ സൂപ്പർതാരങ്ങൾ എല്ലാവരും തന്നെ വലിയ തയാറെടുപ്പുകളാണ് നടത്തിയത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൃത്ത പരിശീലന രംഗവും മോഹൻലാലും നായികമാരുമൊത്തുള്ള മനോഹരമായ നൃത്തവുമെല്ലാം ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിയിരുന്നു. മലയാള സിനിമയിലെ പുത്തൻ താരോദയങ്ങൾ ചടങ്ങിന് മാറ്റുകൂട്ടാൻ അണിനിരക്കും. യുവതാരങ്ങളായ ദുൽഖർ സൽമാൻ, ആന്റണി വർഗീസ്, ടോവിനോ തോമസ് എന്നിവർ നൃത്തച്ചുവടുകളുമായി വേദിയിലെത്തും. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റിഹേഴ്‌സൽ അവസാനിച്ചത്. തുടർന്ന് താരങ്ങൾ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.
ഏതാണ്ട് അഞ്ചു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ചടങ്ങ് കാണുവാനായി സൂര്യ വരുന്നു എന്ന വാർത്ത വന്നതോടുകൂടി അഭ്യൂഹങ്ങളും പരന്നിരുന്നു. സൂര്യയുടെ മലയാള ചിത്രം ഉടനുണ്ടാകുമെന്ന വാർത്തകൾ അതിലുണ്ടായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തെത്തിയ സൂര്യയെ അമ്മയുടെ ഭാരവാഹിയായ നടൻ ദേവനും സംഘവും ചേർന്ന് സ്വീകരിച്ചു . ഇന്ത്യയിൽ മറ്റു ഭാഷാ സിനിമാസംഘടനകൾ നിരവധിയുണ്ടെങ്കിലും ഇത്ര വർണ്ണാഭമായും തുടർച്ചയായും സ്റ്റേജ് ഷോ നടത്തുന്ന മലയാള സംഘടന മറ്റുള്ള ഭാഷാ സിനിമാപ്രവർത്തകർക്ക് അത്ഭുതം തന്നെയാണ്. ഇത് തന്നെയാണ് സൂര്യയെ കേരളത്തിലേക്ക് എത്തിച്ചത്.
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
This website uses cookies.