ഈ വർഷം ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ രണ്ട് കഥാപാത്രങ്ങളാണ് കെ ജി എഫിലെ യാഷ് കഥാപാത്രമായ റോക്കി ഭായിയും, വിക്രം എന്ന ചിത്രത്തിലെ സൂര്യ കഥാപാത്രമായ റോളെക്‌സും. യാഷിന്റെ റോക്കി ഭായ് മാസ്സ് നായകനാണെങ്കിൽ, സൂര്യയുടെ റോളക്സ് മാസ്സ് വില്ലനായാണ് വിക്രത്തിൽ എത്തിയത്. ഇപ്പോഴിതാ യാഷും സൂര്യയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഈ ചിത്രം കണ്ട ആരാധകർ ചോദിക്കുന്നത്, കെ ജി എഫ് മൂന്നാം ഭാഗത്തിൽ സൂര്യയും ഉണ്ടോ എന്നാണ്. കെ ജി എഫ് 3 ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കെ ജി എഫ് ചാപ്റ്റർ 3 ഉണ്ടാകുമെന്നുള്ള സൂചന രണ്ടാം ഭാഗത്തിന്റെ അവസാനം തന്നെ അണിയറ പ്രവർത്തകർ തന്നിരുന്നു. അത്കൊണ്ട് തന്നെ വമ്പൻ താരനിരയായിരിക്കും ഈ ചിത്രത്തിലെന്നാണ് സൂചന. ആ കൂട്ടത്തിൽ സൂര്യയും ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ആകാംഷ.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് സീരിസ് നിർമ്മിച്ചത് ഹോംബാലെ ഫിലിംസാണ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ ജി എഫ് രണ്ടാം ഭാഗത്തിൽ വില്ലനായി എത്തിയത്. കമൽ ഹാസൻ നായകനായ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ റോളക്സ് എന്ന വില്ലൻ വേഷം അണിഞ്ഞത്. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ അതിഥി താരമായാണ് സൂര്യ വന്നത്. എന്നാൽ വിക്രം 3 എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ കമൽ ഹാസനൊപ്പം സൂര്യ ഉണ്ടാകുമെന്ന് സംവിധായകനും കമൽ ഹാസനും വെളിപ്പെടുത്തിയിരുന്നു. കാർത്തി നായകനായ കൈതി കൂടെ ഉൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സാണ് വിക്രത്തിലൂടെ അദ്ദേഹം സൃഷ്ടിച്ചെടുത്തത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.