കംപ്ലീറ്റ് ആക്ടർ മോഹൻലാലും തമിഴ് സൂപ്പർ താരം സൂര്യയും ഒന്നിച്ചു അഭിനയിച്ച കാപ്പാൻ എന്ന ചിത്രം സെപ്റ്റംബർ ഇരുപതിന് ആണ് തീയേറ്ററുകളിൽ എത്തുക. പ്രശസ്ത സംവിധായകൻ കെ വി ആനന്ദ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് കെ വി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ വേഷത്തിൽ മോഹൻലാൽ സെറ്റിൽ എത്തിയപ്പോൾ തന്നെ പൂർണ്ണമായും ആ കഥാപാത്രമായി അദ്ദേഹം മാറി എന്ന് കെ വി ആനന്ദ് പറയുന്നു. അദ്ദേഹം തന്റെ മനസ്സിൽ ആ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടാക്കിയിരുന്നു എന്നും അതിനനുസരിച്ചു ആണ് അദ്ദേഹം പെർഫോം ചെയുന്നത് എന്ന് തനിക്കു മനസ്സിലാക്കിയെടുക്കാൻ സാധിച്ചു എന്നും കെ വി ആനന്ദ് വിശദീകരിക്കുന്നു.
മോഹൻലാൽ അഭിനയിക്കുമ്പോൾ, അദ്ദേഹത്തിന്റെ പെർഫോമൻസ് കുറച്ചു കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന മട്ടിൽ സംശയം പ്രകടിപ്പിച്ച തന്റെ സഹസംവിധായകൻ ചിത്രത്തിന്റെ എഡിറ്റ് ചെയ്ത വിഷ്വൽസ് കണ്ടു അത്ഭുതപ്പെട്ടു ചോദിച്ചത്, എങ്ങനെയാണു സർ ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നത് എന്നാണെന്നു കെ വി ആനന്ദ് പറയുന്നു. അഭിനയ കലയിലെ ഇതിഹാസം ആയ മോഹൻലാൽ സാറിന് മുന്നിൽ അഭിനയിക്കാൻ പോകുമ്പോൾ തനിക്കു ആദ്യം തോന്നിയത് ഒരു മായാ ലോകത്താണ് താനെന്നാണ് എന്ന് സൂര്യ പറയുന്നു. താൻ ഏറെ ആരാധിക്കുന്ന അദ്ദേഹത്തിന് മുന്നിൽ നിന്നു അഭിനയിക്കാൻ ആദ്യം ഒരു പേടിയും മടിയും തോന്നിയെങ്കിലും ആദ്യ ദിവസം തന്നെ മോഹൻലാൽ സർ ഒരു സുഹൃത്തിനെ പോലെ നിന്നു തന്റെ പേടിയെല്ലാം ഇല്ലാതെയാക്കി എന്നും സൂര്യ പറഞ്ഞു. ഓരോരുത്തരുമായും മോഹൻലാൽ സർ ഇടപെടുമ്പോൾ അവരുടെ പ്രായത്തിലേക്കു ഇറങ്ങി ചെന്ന് അവരുടെ ഒരു കൂട്ടുകാരനെ പോലെയാവും അദ്ദേഹം എന്നും അദ്ദേഹത്തെ പോലെ ഒരു സീനിയർ നടൻ ഓരോ ജൂനിയർ ആയ ആളുകളോടും കാണിക്കുന്ന എളിമയും സൗഹൃദവും താൻ അടക്കമുള്ളവർക്ക് മുന്നോട്ടുള്ള ലൈഫിൽ ഒരു വലിയ പാഠമാണ് എന്നും സൂര്യ പറയുന്നു. വമ്പൻ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്ന, വമ്പൻ പ്രൊജെക്ടുകൾ ചെയ്തു കൊണ്ടിരിക്കുന്ന ഒരു വലിയ താരം ആയിരിക്കുമ്പോഴും തന്റെ കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ ഈ ചിത്രത്തിന്റെ ഭാഗം ആവാൻ മോഹൻലാൽ കാണിച്ച വലിയ മനസ്സാണ് ഇന്ന് ഈ ചിത്രത്തെ ഒരു വമ്പൻ പ്രൊജക്റ്റ് ആക്കി മാറ്റിയത് എന്നും സൂര്യ പറഞ്ഞു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.