ലോകേഷ് കനകരാജ് ഒരുക്കിയ കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ഉണ്ടാക്കിയെടുത്ത ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടു സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളാണ് കാർത്തി അവതരിപ്പിച്ച ദില്ലിയും സൂര്യ അവതരിപ്പിച്ച റോളെക്‌സും. ഈ രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറി. ഇനി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ വരാൻ പോകുന്ന കൈതി 2, വിക്രം 3 എന്നീ ചിത്രങ്ങളിൽ ഈ രണ്ടു കഥാപാത്രങ്ങളും കണ്ടു മുട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഏതായാലും സിനിമയ്ക്കു മുൻപ് തന്നെ ഇപ്പോൾ ദില്ലിയും റോളെക്‌സും ഒരു വേദിയിൽ ഒരുമിച്ചെത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുത്തയ്യ സംവിധാനം ചെയ്ത് കാർത്തി നായകനാകുന്ന വിരുമാൻ എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നപ്പോൾ അതിൽ മുഖ്യാതിഥിയായി വന്നത് സൂര്യയാണ്.
അപ്പോഴാണ് സഹോദരന്മാർ രണ്ടു പേരും ഒരുമിച്ചു വേദിയിലെത്തിയത്. ഇവർ ഒരുമിച്ചു വന്നതോടെ ഓഡിറ്റോറിയം മുഴുവൻ റോളക്സ്, ദില്ലി വിളികളാൽ നിറഞ്ഞു. ആരാധകരുടെ ആവശ്യപ്രകാരം കുറച്ചു നേരം റോളക്‌സായും ദില്ലിയായുമാണ് സൂര്യയും കാർത്തിയും സംസാരിച്ചത്. അതിനു ശേഷം ദില്ലി റോളക്സിനെ എന്താണ് ചെയ്‌തത് എന്ന് കാലം പറയട്ടെ എന്നും സൂര്യ കൂട്ടിച്ചേർത്തു. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമിച്ച വിരുമാൻ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അദിതി ശങ്കറാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. യുവൻ ശങ്കർ രാജ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ രാജ് കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
വീഡിയോ കടപ്പാട്: Thi Cinemas
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.