ഇന്ത്യൻ സിനിമയുടെ അഭിമാനം മലയത്തിന്റെ സ്വന്തം മെഗാസ്റ്റാർ ഏവരുടെയും പ്രശംസ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ച വ്യത്യാസത്തിൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നത്. ബോക്സ് ഓഫീസിലെ വിജയത്തേക്കാൾ ഉപരി ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് ഇതിലെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കൊണ്ടാണ് എന്ന് പറയേണ്ടി വരും. ഒരു താരം എന്ന നിലയിൽ അല്ലാതെ ഒരു നടനെന്ന നിലയിൽ മമ്മൂട്ടി പ്രേക്ഷകരോട് സംവദിക്കുന്ന കാഴ്ച ഒരുപാട് നാളുകൾക്കു ശേഷമാണ് കാണാൻ കഴിയുന്നത്. ഇപ്പോഴിതാ ഇത്ര വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന മമ്മൂട്ടിയുടെ പ്രകടനത്തിൽ മയങ്ങി അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് തമിഴകത്തിന്റെ നടിപ്പിൻ നായകനായ സൂര്യ ശിവകുമാർ ആണ്.
തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്കും മേൽ പറഞ്ഞ രണ്ടു ചിത്രങ്ങളുടെ അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നത്. സിനിമ എന്ന കലാരൂപത്തെ ഏറ്റവും സത്യസന്ധമായി സമീപിച്ചതിനും ഇത്ര മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചതിനുമാണ് അദ്ദേഹം അണിയറ പ്രവർത്തകർക്ക് അഭിനന്ദനം നേരുന്നതും അവരോടു നന്ദി പ്രകാശിപ്പിക്കുന്നതും. റാം സംവിധാനം ചെയ്ത പേരന്പ് എന്ന തമിഴ് ചിത്രം മമ്മൂട്ടിയുടേയും സാധന എന്ന നടിയുടേയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുമ്പോൾ യാത്ര എന്ന തെലുങ്കു ചിത്രം വൈ എസ് രാജശേഖര റെഡ്ഢിയുടെ പദയാത്രയുടെ പുനരാവിഷ്കാരം എന്ന നിലയിൽ ആണ് വമ്പൻ ജനശ്രദ്ധ നേടുന്നത്. നേരത്തെ ഈ ചിത്രത്തിൽ വൈ എസ് ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢി ആയി സൂര്യ എത്തും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ജഗൻ മോഹൻ റെഡി ആയി വളരെ അടുത്ത സുഹൃത് ബന്ധം പുലർത്തുന്ന ആളാണ് സൂര്യ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.