ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രം മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐ പി എല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ സുരേഷ് റൈനക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ്. ദുൽഖർ, സുരേഷ് റെയ്ന എന്നിവർക്കൊപ്പം തമിഴ് യുവ താരമായ വിക്രം പ്രഭുവുമുണ്ട്. ദുൽഖർ തന്നെ ഷെയർ ചെയ്ത ഈ ചിത്രത്തിനൊപ്പം അദ്ദേഹം പറയുന്നത് താൻ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെയും സുരേഷ് റൈനയുടേയും വലിയ ആരാധകനാണ് എന്നാണ്. മാത്രമല്ല, തന്നെ ഒരു ഫാൻ ബോയ് ആയി റെയ്‌നയുടെ മുന്നിൽ അവതരിപ്പിക്കാതിരുന്ന വിക്രം പ്രഭുവിന് ദുൽഖർ നന്ദിയും പറയുന്നുണ്ട്. സുരേഷ് റെയ്നയുമൊത്തുള്ള ഈ കൂടിക്കാഴ്ച ഏറെ പ്രത്യേകതകളുള്ള ഒന്നായിരുന്നെന്നും ദുൽഖർ പറയുന്നു. റെയ്ന ഏറെ മാന്യനായ ഒരു വ്യക്തിയാണെന്നും താൻ അഭിനയിച്ച ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിനെ കുറിച്ച് അദ്ദേഹം സംസാരിച്ചുവെന്നും ദുൽഖർ വെളിപ്പെടുത്തുന്നു.
ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കിയ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിൽ ദുൽഖർ സൽമാൻ, സോനം കപൂർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ സൽമാൻ ആ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ബോക്സ് ഓഫീസിൽ ചിത്രം വിജയം നേടിയില്ലെങ്കിലും ദുൽഖർ എന്ന നടന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും ഈ വർഷം ദുൽഖർ സൽമാന് ഒരു ഭാഗ്യ വർഷമായി മാറുകയാണ്. ദുൽഖർ ആദ്യമായി നിർമ്മിച്ച് അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രവും അതുപോലെ ദുൽഖറിന്റെ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തമിഴ് ചിത്രവും സൂപ്പർ ഹിറ്റുകളായി മാറി. ഇപ്പോൾ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന ദുൽഖറിൻറെ അടുത്ത റിലീസ് ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പാണ്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.