കൺവിൻസിങ് സ്റ്റാർ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് പ്രശസ്ത മലയാള താരം സുരേഷ് കൃഷ്ണ. അതീവ രസകരമായ വീഡിയോകൾ, ട്രോളുകൾ എന്നിവ കൊണ്ട് ഒരു സുരേഷ് കൃഷ്ണ തരംഗം തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്ന് പറയാം. അതിനിടയിലാണ് അദ്ദേഹം ഒരു നിർണ്ണായക വേഷം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വന്നത്.
ഡോക്ടർ ലാസർ എന്ന കഥാപാത്രമായി മരണ മാസ്സ് ലുക്കിലാണ് സുരേഷ് കൃഷ്ണ ഈ ചിത്രത്തിലെത്തുന്നത്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ആദ്യ മലയാളചിത്രമാണ് റൈഫിള്‍ ക്ലബ്.
ഹനുമാൻകൈന്റ്, ബേബി ജീൻ, സെന്ന ഹെഗ്ഡെ, നതേഷ് ഹെഗ്ഡെ, നവനി, റംസാന്‍ മുഹമ്മദ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലാന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍.പി നിസ തുടങ്ങി വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് റെക്സ് വിജയൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരി, എഡിറ്റ- വി സാജൻ, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം മഷർ ഹംസ, സംഘട്ടനം- സുപ്രീം സുന്ദർ.
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
This website uses cookies.