മലയാള സിനിമയിൽ പ്രതിനായകനായും, ഹാസ്യ താരമായും ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുളള വ്യക്തിയാണ് സുരേഷ് കൃഷ്ണ. അടുത്തിടെ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലെ പ്രകടനത്തെ തേടി ഒരുപാട് പ്രശംസകളും അദ്ദേഹത്തിന് വന്നിരുന്നു. നടൻ മമ്മൂട്ടിയെ കുറിച്ചു ഒരു അഭിമുഖത്തിൽ സുരേഷ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. പറഞ്ഞ വാക്കിന് ഏറെ വില വിലകൽപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്ന് പറഞ്ഞുകൊണ്ട് പണ്ട് നടന്ന ഒരു സംഭവം അഭിമുഖത്തിൽ സുരേഷ് കൃഷ്ണ തുറന്ന് പറയുകയുണ്ടായി.
പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ ഒരു വേഷം സുരേഷ് കൃഷ്ണ കൈകാര്യം ചെയ്തിരുന്നു. സിനിമയുടെ ഷൂട്ടിനിടെ ബുക്ക് ചെയ്തിരുന്ന മമ്മൂട്ടിയുടെ പുതിയ ബി.എം.ഡബ്ല്യൂ കൊച്ചിയിലെ വീട്ടിൽ എത്തുകയും ഷൂട്ടിൽ ആയതുകൊണ്ട് കാണുവാനും അദ്ദേഹത്തിന് സാധിച്ചില്ല. ഷൂട്ട് ബ്രെക്ക് വന്നപ്പോൾ താനും മമ്മൂട്ടിയും ഒരുമിച്ചു കോഴിക്കോടിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കേറുകയും പുതിയ കാർ ഓടിക്കാനുള്ള അദ്ദേഹത്തിന്റെ ആവേശം മുഖത്ത് കാണാൻ സാധിച്ചിരുന്നു എന്നും സുരേഷ് കൃഷ്ണ തുറന്ന് പറയുകയുണ്ടായി. നമുക്ക് ഒരുമിച്ചു പുതിയ കാറിൽ പോകാമെന്ന് മമ്മൂട്ടി നിർദ്ദേശിക്കുകയുണ്ടായി.
തന്റെ കാർ എയർപോർട്ടിൽ പാർക്കിങ് ഏരിയയിൽ ഉണ്ടെന്നും അതുകൊണ്ട് മമ്മൂട്ടിയോടൊപ്പം പുതിയ കാറിൽ വരാൻ കഴിയില്ല എന്ന് വേദനയോട് താൻ പറഞ്ഞുവെന്ന് സുരേഷ് കൃഷ്ണ സൂചിപ്പിക്കുകയുണ്ടായി. സുരേഷിന്റെ കാർ തന്റെ ഡ്രൈവർ എടുക്കുമെന്നും നമുക്ക് ഒരുമിച്ചു തന്നെ പോവാമെന്ന് മമ്മൂട്ടി പറയുകയുണ്ടായി. വിമാനത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം തന്റെ ലഗ്ഗേജുകൾ കിട്ടാൻ വൈകിയതും മമ്മൂക്ക തന്നെ കാത്തു നിൽക്കുന്നത് കണ്ടപ്പോൾ ഏറെ വിഷമം തോന്നിയെന്ന് അഭിമുഖത്തിൽ സുരേഷ് കൃഷ്ണ വ്യക്തമാക്കി. തന്നെ കാത്ത് നിന്ന് സമയം കളയേണ്ട താൻ എങ്ങനെയെങ്കിലും എത്തിക്കോളാം എന്ന് പറഞ്ഞപ്പോൾ അതൊന്നും സാരമില്ല ലഗേജ് ഇപ്പോൾ വരുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അവസാനം എന്റെ ലഗേജുകൾ വന്നശേഷം എന്നെയും കൂട്ടി അദ്ദേഹത്തിന്റെ കാറിൽ ഞങ്ങൾ വീട്ടിലേക്ക് പോയി. അദ്ദേഹത്തിനെ പോലൊരു സൂപ്പർതാരത്തിന് എന്നെ കാത്തുനിന്ന് സമയംകളയേണ്ട ആവശ്യമില്ല. എന്നാൽ പറഞ്ഞ വാക്കിന് അദ്ദേഹം നൽകുന്ന വില വളരെ വലുതാണെന്നാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം സുരേഷ് കൃഷ്ണ കൈകാര്യം ചെയ്തിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.