പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് സച്ചിയും നിർമ്മിച്ചത് പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും ചേർന്നാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഗംഭീര കയ്യടി നേടി തീയേറ്ററുകളിൽ മുന്നേറുന്ന ഈ ചിത്രം പറയുന്നത് ഹരീന്ദ്രൻ എന്ന ഒരു സൂപ്പർ താരവും അയാളുടെ കടുത്ത ആരാധകൻ ആയ കുരുവിള എന്ന ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ഹരീന്ദ്രൻ ആയി പൃഥ്വിരാജ് എത്തുമ്പോൾ കുരുവിള ആയാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, നന്ദു, സൈജു കുറുപ്പ്, മിയ, മേജർ രവി തുടങ്ങിയവരും ഇതിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഈ ചിത്രത്തിൽ ഭദ്രൻ എന്ന മറ്റൊരു സൂപ്പർ താരമായി ആണ് സുരേഷ് കൃഷ്ണ അഭിനയിക്കുന്നത്. ഫീൽഡ് ഔട്ടിന്റെ വക്കിൽ എത്തി നിൽക്കുന്ന ഈ സൂപ്പർ താരത്തെ അതീവ രസകരമായി ആണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ചത്. സുരേഷ് കൃഷ്ണ ഉള്ള രംഗങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിക്കുന്നവയാണ്. ഗാനഗന്ധർവൻ എന്ന ചിത്രത്തിലെ വ്യത്യസ്തമായ വേഷത്തിനു ശേഷം വീണ്ടും കോമഡി ചെയ്തു പ്രേക്ഷകരെ രസിപ്പിക്കുകയാണ് ഈ നടൻ. ഇതിലെ സുരേഷ് കൃഷ്ണയുടെ ഡയലോഗുകളും ഭാവ പ്രകടനങ്ങളുമെല്ലാം തീയേറ്ററിൽ പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നുണ്ട്. ഈ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആക്കി മാറ്റുന്നതിൽ ഈ നടന്റെ പ്രകടനം വഹിച്ച പങ്കു ചെറുതൊന്നും അല്ല എന്ന് തന്നെ പറയാം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.