സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ നിർമ്മാതാവ് എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ഈ ചിത്രം കല്യാണി പ്രിയദർശന്റെ മലയാള സിനിമയിലെ അരങ്ങേറ്റം കൂടിയാണ്. മാത്രമല്ല ദുൽഖറിന്റെ സഹോദരനായി അഭിനയിച്ചു കൊണ്ട് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ മകനും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. എന്നാൽ ആരും അറിയാതെ പോയ മറ്റൊരു അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ നടന്നു. അത് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവ് സുരേഷിന്റെയാണ്. ഈ സിനിമയിലെ സുരേഷ്ഗോപിയുടെ ആക്ഷൻ സീനിൽ ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു അടിപിടി കാണുന്ന ഒരു പയ്യനെ കാണാം. ആ പയ്യനാണ് മാധവ് സുരേഷ്.
സുരേഷ് ഗോപിയുടെ ആക്‌ഷൻ രംഗത്തിന്റെ മേക്കിങ് വിഡിയോയിലും നമ്മുക്ക് മാധവിനെ കാണാൻ സാധിക്കും. അച്ഛന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് മാധവ് തന്റെ രംഗം അഭിനയിക്കാൻ തയ്യാറെടുക്കുന്നത്. മാധവ് സുരേഷ് ഇതിലൂടെ അരങ്ങേറ്റം കുറിക്കുന്ന വിവരം സംവിധായകൻ അനൂപ് സത്യൻ ആരോടും പറഞ്ഞിരുന്നില്ല. സുരേഷ് ഗോപിയുടെ മൂത്ത മകനായ ഗോകുൽ സുരേഷ് ഇതിനോടകം ഒരുപിടി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. പ്രേക്ഷകർക്കിടയിൽ ഇപ്പോൾ സുപരിചിതനാണ് ഗോകുൽ സുരേഷ്. ഏതായാലും അച്ഛൻ നായകനായ ചിത്രത്തിലൂടെ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യമാണ് മാധവ് സുരേഷിന് ലഭിച്ചത് എന്ന് പറയാം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.