മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം. അദ്ദേഹത്തിന്റെ ജന്മദിനം ആരാധകരും സിനിമാ പ്രേമികളും ചേർന്ന് ഗംഭീരമായി ആഘോഷിച്ചപ്പോൾ സുരേഷ് ഗോപി എന്ന താരത്തിന്റെ വമ്പൻ തിരിച്ചു വരവിന്റ സൂചന നൽകി കൊണ്ട് രണ്ടു മാസ്സ് ചിത്രങ്ങളുടെ ടീസർ, മോഷൻ പോസ്റ്റർ എന്നിവയും റിലീസ് ചെയ്തു. സുരേഷ് ഗോപി- നിതിൻ രഞ്ജി പണിക്കർ ചിത്രം കാവലിന്റെ ടീസർ വന്നപ്പോൾ, മാത്യൂസ് തോമസ് എന്ന നവാഗതൻ സംവിധാനം ചെയ്യാൻ പോകുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് വന്നത്. രണ്ടിനും വമ്പൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു ആരാധകനു സുരേഷ് ഗോപി നൽകിയ മറുപടിയാണ് വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. മുഹമ്മദ് സ്വബാഹ് എന്ന ആരാധകന്റെ ഒരാവശ്യം കേട്ടയുടനെ അത് സാധിച്ചു കൊടുക്കാൻ സുരേഷ് ഗോപി തയ്യാറായതാണ് ഏവരുടേയും ശ്രദ്ധ നേടുന്നത്.
ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വലിയ ആരാധകനായ മുഹമ്മദ് സുരേഷ് ഗോപിയോട് പറഞ്ഞ ആവശ്യം ഇങ്ങനെ, സുരേഷ് ഏട്ടൻ ഗാംഗുലിയുമായി നല്ല പരിചയമാണ്. എനിക്ക് ഗാംഗുലിയെ കാണണമെന്നുണ്ട്. വലിയ ആഗ്രഹമാണ്. എന്തേലും വഴിയുണ്ടോ. അതിനു മറുപടിയായി സുരേഷ് ഗോപി പറഞ്ഞത് മുഹമ്മദിന്റെ ഫോൺ നമ്പറും ബാക്കി വിവരങ്ങളും മിസ്റ്റർ അജിത് കുമാർ ടി വഴി തന്റെ പക്കൽ എത്തിക്കാനാണ്. ആരാധകൻ ഒരാവശ്യം പറഞ്ഞപ്പോഴേക്കും അത് സാധിച്ചു കൊടുക്കാൻ തന്നെക്കൊണ്ട് സാധിക്കുന്നത് ചെയ്യാൻ തയ്യാറായ സുരേഷ് ഗോപിയുടെ ആ മനസ്സിനാണ് സോഷ്യൽ മീഡിയ ഇപ്പോൾ കയ്യടി നൽകുന്നത്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.