[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാത്യൂസ് പാപ്പന്‍ ഐപിഎസ് ആയി സുരേഷ് ഗോപി; ‘പാപ്പൻ’ റിലീസ് തിയതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും മാസ്റ്റർ ഡയറക്ടർ ജോഷിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ഈ കഴിഞ്ഞ ജനുവരിയിൽ ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. പുതിയതായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം റിലീസ് ചെയ്യുന്ന തീയതിയും പുറത്തു വന്നു കഴിഞ്ഞു. വരുന്ന മാർച്ചിൽ ആണ് പാപ്പൻ റിലീസ് ചെയ്യാൻ പോകുന്നത് എന്നും, മാർച്ച് മുപ്പത്തിയൊന്നിന് ആണ് പാപ്പൻ ആഗോള റിലീസ് ആയി എത്തുക എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു മാസ്സ് ക്രൈം ത്രില്ലർ ആയാണ് പാപ്പൻ ഒരുക്കിയിരിക്കുന്നത് എന്നുള്ള വാർത്തകൾ വന്നിരുന്നു. ഇതിന്റെ ഒരു മോഷൻ പോസ്റ്റർ പുറത്തു വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഭൂപതി, ലേലം, വാഴുന്നോർ, പത്രം, എന്നിവയാണ് സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രങ്ങൾ. അതുപോലെ തന്നെ ജോഷി ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രങ്ങളായ സലാം കാശ്മീർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി, ധ്രുവം എന്നീ ജോഷി ചിത്രങ്ങളിലും സുരേഷ് ഗോപി മുൻപ് അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കിയ പാപ്പനിൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ആർജെ ഷാനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ശ്യാം ശശിധരൻ എഡിറ്റ് ചെയ്യുന്ന പാപ്പന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

2 hours ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

1 day ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

1 day ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

This website uses cookies.