ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ഒറ്റക്കൊമ്പൻ. എന്ന ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഈ ചിത്രം വിവാദങ്ങൾ സൃഷ്ടിച്ചു. ജിനു എബ്രഹാം രചിച്ചു ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും, ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും തമ്മിലുള്ള സാമ്യം ആണ് വിവാദങ്ങൾക്കു കാരണമായത്. അതിനെത്തുടർന്ന് കടുവയുടെ രചയിതാവ് ജിനു എബ്രഹാം, പകര്‍പ്പാവകാശ ലംഘനം നടത്തി എന്നാരോപിച്ച് ഒറ്റക്കൊമ്പൻ സിനിമക്കു എതിരെ കോടതിയെ സമീപിക്കുകയും, ഹർജി സ്വീകരിച്ച കോടതി ഒറ്റക്കൊമ്പൻ എന്ന ചിത്രം റിലീസ് ചെയ്യുന്നത് വിലക്കുകയും ചെയ്തു. ശേഷം, ചിത്രം വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്റെ അണിയറ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആ ഹർജി സിപ്രീം കോടതി ഇപ്പോൾ തള്ളിയിരിക്കുകയാണ്.
ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്ത കേസില്‍ ഇടപെടേണ്ടതില്ല എന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. മാത്രമല്ല, വിചാരണ നടപടികള്‍ വേഗത്തിലാക്കാനും ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുവാനും കോടതി നിർദേശിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ കോടതിയെ ആണ് ഈ കേസുമായി ബന്ധപെട്ടു ജിനു എബ്രഹാം ആദ്യം സമീപിച്ചത്. ശേഷം ജില്ലാ കോടതിയുടെ വിധി ഹൈക്കോടതി ശരി വെക്കുകയായിരുന്നു. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് ഒറ്റക്കൊമ്പൻ നിർമ്മിക്കുന്നത്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച കടുവ ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.