മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് ശ്കതമായി തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ അനൂപ് സത്യൻ സംവിധാനം ചെയ്തു ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിൽ, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം അഭിനയിക്കുന്ന സുരേഷ് ഗോപിയുടെ അടുത്ത ചിത്രം ഏതാണെന്ന കാര്യത്തിലും തീരുമാനമായി. കസബ എന്ന ഹിറ്റ് മമ്മൂട്ടി ചിത്രം ഒരുക്കിയ രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരിക്കും അത്. നിതിൻ തന്നെ രചനയും നിർവഹിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമായാണ് ഒരുക്കാൻ പോകുന്നത്.
ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് സംവിധായകൻ പറയുന്നു. അനൂപ് സത്യൻ ചിത്രം പൂർത്തിയാക്കിയതിനു ശേഷം സുരേഷ് ഗോപി ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. സുരേഷ് ഗോപിയോടൊപ്പം പ്രശസ്ത നടനും സംവിധായകനുമായ ലാലും ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യും. സായ ഡേവിഡ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഐ എം വിജയൻ, അലൻസിയാർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുക.
നേരത്തെ നിതിൻ രഞ്ജി പണിക്കർ- സുരേഷ് ഗോപി ടീം പ്ലാൻ ചെയ്തിരുന്നത് ലേലം 2 എന്ന ചിത്രത്തിലൂടെ ഒരുമിക്കാൻ ആയിരുന്നു. എന്നാൽ രഞ്ജി പണിക്കർ അഭിനയത്തിന്റെ തിരക്കിൽ ആയതിനാൽ അദ്ദേഹം രചന പൂർത്തിയാക്കാൻ കാലതാമസം എടുക്കും എന്നതിനാൽ ആണ് ലേലം 2 പിന്നീട് മതി എന്ന് തീരുമാനിച്ചത്. ലേലം 2 കൂടാതെ മോഹൻലാൽ- ഷാജി കൈലാസ് ചിത്രവും രഞ്ജി പണിക്കർ രചിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരേഷ് ഗോപി- നിതിൻ രഞ്ജി പണിക്കർ ചിത്രത്തിന് വേണ്ടി നിഖിൽ എസ് പ്രവീൺ ക്യാമറ ചലിപ്പിക്കുകയും രെഞ്ജിൻ രാജ് സംഗീതമൊരുക്കുകയും ചെയ്യും. മൻസൂർ മുത്തൂട്ടി ആയിരിക്കും ഈ ചിത്രത്തിന്റെ എഡിറ്റർ. അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെ അഭിനേതാവായും നിതിൻ രഞ്ജി പണിക്കർ അരങ്ങേറ്റം കുറിക്കുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.