മലയാളത്തിലെ ഏറ്റവും വലിയ മാസ്സ് കഥാപാത്രങ്ങളിലൊന്നായ ആനക്കാട്ടിൽ ചാക്കോച്ചി വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിനായി ഒരുങ്ങുകയാണ് സുരേഷ് ഗോപിയും. കസബ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ചിത്രം സംവിധാനം ചെയ്യും. ലേലത്തിൽ തീപാറും സംഭാഷണങ്ങൾ ഒരുക്കിയ രഞ്ജി പണിക്കർ തന്നെയാവും ചിത്രത്തിന് വേണ്ടിയും തൂലിക ചലിപ്പിക്കുന്നത്. രഞ്ജി പണിക്കർ ആണ് ചിത്രം നിർമ്മിക്കുന്നത് ഒരു കാലത്തു മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രം അത് വീണ്ടും എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്.
1997 ൽ പുറത്തിറങ്ങിയ ലേലം 90 കളിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറിയിരുന്നു. ജോഷിയായിരുന്നു ആദ്യ ചിത്രം സംവിധാനം ചെയ്തത്. മാസ്സ് ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രം തീയറ്ററുകളിൽ തകർത്തു മുന്നേറിയിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പ് വരെ വലിയ ഹിറ്റായി മാറിയിരുന്നു. ഈയിടെ പുറത്തിറങ്ങിയ ഒരായിരം കിനാവുകൾ എന്ന ചിത്രമാണ് രഞ്ജി പണിക്കർ അവസാനമായി നിർമ്മിച്ച ചിത്രം. കിംഗ് ആൻഡ് കമ്മീഷണറാണ് രഞ്ജി പണിക്കർ അവസാനമായി തിരക്കഥയെഴുതിയ ചിത്രം. കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് മാറി നിന്ന സുരേഷ് ഗോപിക്കും ചിത്രം വലിയൊരു തിരിച്ചു വരവാകും എന്ന് കരുതുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.