മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാറായ സുരേഷ് ഗോപി ഇപ്പോൾ എം പി എന്ന നിലയിലും കയ്യടി നേടുന്ന പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപെട്ടു കാസർഗോഡ് ജില്ലക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ ചെയ്ത സുരേഷ് ഗോപി വ്യക്തിപരമായും അതുപോലെ എം പി എന്ന നിലയിലും ചെയ്യുന്ന സഹായങ്ങൾ വളരെ വലുതാണ്. ഇപ്പോഴിതാ ഭിന്ന ശേഷിക്കാരനായ ഒരു യുവാവിന് സാമ്പത്തിക സഹായവുമായി എത്തിയിരിക്കുകയാണ് താരം. പുല്ലൂറ്റ് സ്വദേശിയായ അനീഷിനാണു സുരേഷ് ഗോപി താങ്ങായെത്തിയത്. ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നതിനായി ഫെഡറല്‍ ബാങ്കില്‍ നിന്നും അനീഷെടുത്ത രണ്ടരലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപി അടച്ചു തീർത്തു. അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ തുക ബാങ്ക് വായ്പയിലേയ്ക്കായി വരവു വെച്ച വിവരം ഫേസ്ബുക് വഴിയാണ് സുരേഷ് ഗോപി അറിഞ്ഞത്.
ഈ കാര്യം അറിഞ്ഞ ഉടനെ തന്നെ അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീര്‍ക്കുകയായിരുന്നു. കോവിഡ് 19 ലോക്ക് ഡൗണിന്റെ കാരണത്താൽ തൊഴിൽരഹിതരായ കേരളത്തിലെ ഫിലിം റെപ്പുമാരെ സുരേഷ് ഗോപി സാമ്പത്തികമായി സഹായിച്ച വാർത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി ചെയ്യുന്ന ഒട്ടേറെ നല്ല കാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയും അംഗീകാരവും കിട്ടുന്നില്ല എന്ന വാക്കുകൾ കുറച്ചു ദിവസം മുൻപ് മകൻ ഗോകുൽ സുരേഷ് പങ്കു വെച്ചിരുന്നു. ഏതായാലൂം തന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് ഈ നടൻ ഒരിക്കൽ കൂടി മലയാളികളുടെ മനസ്സിലിടം പിടിക്കുകയാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.