തന്റെ 250 ആം ചിത്രമായ ഒറ്റക്കൊമ്പൻ അടുത്ത വർഷം വരുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. ഈ ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ തള്ളിയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് സുരേഷ് ഗോപി എത്തിയത്. ഊഹാപോഹങ്ങൾക്ക് സ്ഥാനമില്ലെന്നും എസ് ജി 250 2025 ൽ എത്തുമെന്നും അദ്ദേഹം പോസ്റ്റർ പുറത്തിറക്കി കൊണ്ട് അറിയിച്ചു.
ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി സുരേഷ് ഗോപി. എന്നാൽ ചിത്രം ആരംഭിക്കുന്നതിനു മുൻപേ തന്നെ എന്നാല്‍ സുരേഷ് ഗോപിയുടെ താടി വടിച്ച ലുക്കിലുള്ള ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഈ ചിത്രം ഉപേക്ഷിച്ചു എന്ന വാർത്തകളും വന്നു തുടങ്ങിയിരുന്നു. കേന്ദ്രമന്ത്രിയായതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ സുരേഷ് ഗോപി നേരിടുന്നുണ്ടെന്ന് നേരത്തെ വന്ന വാർത്തകളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം ഉപേക്ഷിച്ചെന്ന പ്രചാരണം നടന്നത്.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്. ഛായാഗ്രഹണം ഷാജി കുമാർ, സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ആദ്യം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കാനിരുന്ന ചിത്രം പിന്നീട് ഗോകുലം ഗോപാലൻ ഏറ്റെടുത്തു. അനുഷ്ക ഷെട്ടി ഉൾപ്പെടെയുള്ളവർ ഈ ചിത്രത്തിൽ വേഷമിടുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.