ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന നൈല ഉഷ ഇതിലെ സുരേഷ് ഗോപിയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാം സംവാദത്തിനിടെ, പാപ്പനിൽ സുരേഷ് ഗോപി പൊളിക്കില്ലേ എന്ന ഒരാരാധകന്റെ ചോദ്യത്തിനാണ് നൈല മറുപടി നൽകിയത്. സുരേഷേട്ടൻ ഈ ചിത്രത്തിൽ അടിപൊളിയാണെന്നും, താൻ ഈ ചിത്രത്തിന്റെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഇതിനോടകം കണ്ടിട്ടുള്ളുവെങ്കിലും, അതിലൊക്കെ സുരേഷേട്ടൻ ഗംഭീരമായിട്ടുണ്ടെന്നും നൈല പറയുന്നു. ഒരുപാട് തലങ്ങളുള്ള ഒരു കഥാപാത്രമാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ ചെയ്യുന്നതെന്നും നൈല ഉഷ പറയുന്നു.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന തീപ്പൊരി പോലീസ് ഓഫീസറായി സുരേഷ് ഗോപിയെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ ജെ ഷാനാണ്. നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ശ്യാം ശശിധരൻ എഡിറ്റ് ചെയ്യുന്ന പാപ്പന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, കാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളി എന്നീ സാങ്കേതിക പ്രവർത്തകരാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.