മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരു ഇടവേളക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നത് 2020 ഫെബ്രുവരിയിൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രമായി അനൂപ് സത്യൻ ഒരുക്കിയ ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. അതിന് ശേഷം തന്റെ മാസ്സ് കഥാപാത്രങ്ങളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് സുരേഷ് ഗോപി. 2021 ഇൽ നിതിൻ രഞ്ജി പണിക്കർ ചെയ്ത കാവലിൽ അഭിനയിച്ച സുരേഷ് ഗോപിയുടെ 2 വമ്പൻ മാസ്സ് ചിത്രങ്ങൾ ആണ് ഇനി വരാൻ ഉള്ളത്. അതിലൊന്ന് അടുത്ത മാസം റിലീസ് ആവുന്ന ജോഷി ചിത്രം പാപ്പൻ ആണെങ്കിൽ, മറ്റൊന്ന് ബിഗ് ബഡ്ജറ്റ് ചിത്രമായ ഒറ്റക്കൊമ്പൻ ആണ്.
ഇപ്പോഴിതാ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടി ചെയ്യാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ജിബു ജേക്കബ് ആണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. തോമസ് തിരുവല്ല പ്രൊഡക്‌ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരിക്കും എന്നാണ് സൂചന. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്‌വ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253 ആം ചിത്രമായി ആണ് ഒരുങ്ങുക. വെള്ളിമൂങ്ങ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ജിബു ജേക്കബ്, ആദ്യരാത്രി, എല്ലാം ശരിയാവും എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.